Categories: Film News

പെണ്ണുങ്ങളേ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം; സവാദ് വിഷയത്തിൽ ഷുക്കൂർ വക്കീൽ

ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടനും അഡ്വക്കറ്റുമായ ഷൂക്കൂർ. പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്‌കിതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകുമെന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്.

ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകളോ ശരീര ഭാഗങ്ങളോ സ്പർശിപ്പിക്കപ്പെട്ട ഭാഗം എത്ര സോപ്പു വെള്ളത്തിൽ കഴുകിയാലും അഴുക്കു അവിടെ ബാക്കിയുണ്ടെന്ന ഫീലാണ് മനസ്സിൽ ഉണ്ടാവുക എന്നു അനുഭവസ്ഥർ അസ്വസ്ഥതയോടെ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുക, ഭയാനകമാണ് കേരളത്തിലെ അവസ്ഥയെന്നും സ്ത്രീകൾ ഒരു തരിമ്പും ദയ കാണിക്കരുതെന്നും ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനമെന്നും ഷുക്കൂർ പറഞ്ഞു.

ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെയാണ്

”പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്‌ക്യതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകും. മഹാ ഭൂരിപക്ഷം പേരും ഭയന്നും അമ്പരന്നും മൗനത്തിൽ പെട്ടു പോകാറാണ് പതിവ്. ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകളോ ശരീര ഭാഗങ്ങളോ സ്പർശിപ്പിക്കപ്പെട്ട ഭാഗം എത്ര സോപ്പു വെള്ളത്തിൽ കഴുകിയാലും അഴുക്കു അവിടെ ബാക്കിയുണ്ടെന്ന ഫീലാണ് മനസ്സിൽ ഉണ്ടാവുക എന്നു അനുഭവസ്ഥർ അസ്വസ്ഥതയോടെ പറഞ്ഞിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരോട് ഒന്നു സംസാരിച്ചു നോക്കൂ. അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം. ഇങ്ങനെ സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുക?ഭയാനകമാണ് നമ്മുടെ കേരള അവസ്ഥ.പെണ്ണുങ്ങളെ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം.”

Ajay

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago