നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു 

Follow Us :

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ നാളായി ശ്വാസ തടസത്തെ തുടര്‍ന്ന്   ചികിത്സയിലായിരുന്നു, ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഭിന്നശേഷിക്കാരനായ  സാപ്പി എന്ന് സ്നേഹത്തോടെ വിളിക്കുന്ന റാഷിന്റെ    ജന്മദിനം കുടുംബം ഗംഭീരമായി  ആഘോഷമാക്കിയിരുന്നു

സാപ്പിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ സിദ്ധിഖ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടുള്ള താരപുത്രൻ്റെ വിയോഗം, സാപ്പി എന്ന് വിളിക്കുന്ന മകനെ കുറിച്ച് മുന്‍പ് സിദ്ദിഖ് തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും മകനെ അങ്ങനെ  പൊതു ഇടങ്ങളില്‍ സിദ്ദിഖ് കൊണ്ട് വരുകയോ ചെയ്തിട്ടില്ല

സോഷ്യല്‍ മീഡിയയിലൂടെയാണ് സാപ്പിയെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ ചര്‍ച്ചയായത്.  അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് കൂടുതൽ  അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു  സിദ്ധിഖ്  മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്ന് നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു