മമ്മൂക്കയെ കാണുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരേയൊരു കാര്യം ഇതാണ്..! പക്ഷേ! ചോദിച്ചിട്ടില്ല”.. – സുദേവ് നായര്‍

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഭീഷ്മപര്‍വ്വം വരെ എത്തിനില്‍ക്കുന്ന അഭിനയ പ്രയാണമാണ് നടന്‍ സുദേവ് നായരുടേത്. ഈ ഒരു കാലയളവ് കൊണ്ട് തന്നെ സുദേവ് എന്ന വ്യക്തിയിലെ നടനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിലെ സുദേവിന്റെ കഥാപാത്രത്തിന് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയാണ്. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഭീഷ്മ പര്‍വ്വത്തിന് ശേഷം സുദേവിന് ആരാധകര്‍ ഇരട്ടിയാവുകയാണ്. എന്നാലും ഈ നടന് എന്നും ആരാധനയും പ്രിയവും മലയാള സിനിമയുടെ താര രാജാവ് മമ്മൂട്ടിയോടാണ്. ഇപ്പോഴിതാ ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ മമ്മൂക്കയുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കവെ മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോള്‍ താന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് നടന്‍ തുറന്ന് പറയുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എപ്പോഴും നല്ല പരിഭ്രമം ഉണ്ടായിരുന്നു.

ഭീഷ്മപര്‍വ്വം അദ്ദേഹത്തിനോടൊപ്പമുള്ള തന്റെ നാലാമത്തെ സിനിമയാണ്. ‘ഓരോ രംഗം കഴിയുമ്പോഴും ഞാന്‍ പോയി അദ്ദേഹത്തോട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ആദ്യമൊക്കെ അദ്ദേഹം എനിക്ക് ഇന്‍പുട്ട് തന്നിരുന്നു. ട്രാക്കില്‍ ആയി എന്ന് തോന്നിയത് കൊണ്ടാകാം പിന്നീട് ഒന്നും പറയാതിരുന്നത്.

മമ്മൂക്ക മുന്നിലിരിക്കുമ്പോള്‍ ഞാനിങ്ങനെ ഒബ്‌സേര്‍വ് ചെയ്യും, എന്തുകൊണ്ടാണ് മമ്മൂക്കയുടെ സ്‌കിന്‍ ഇത്രക്ക് ഗ്ലോ ചെയ്യുന്നത്. പക്ഷെ അത് ഇതുവരെ ചോദിച്ചിട്ടില്ല, എന്നാണ് സുദേവ് പറയുന്നത്. അതേസമയം, മമ്മൂട്ടിയുടെ സിബിഐ അഞ്ചാം പതിപ്പിലും സുദേവ് നായര്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago