മമ്മൂട്ടി സാർ പ്രചോദനം,ജനഹൃദയം കീഴടക്കിയ എന്റെ ഓമന; കാതലിനെ പുകഴ്ത്തി സൂര്യ

പ്രേക്ഷക  നിരൂപകപ്രശംസകൽ വാനോളം ഏറ്റ  വാങ്ങി വിജയകരമായി പ്രദർശനം തുടരുകയാണ് കാതൽ ദി കോർ. ഇതിനിവിദ്യാൽ പ്രേക്ഷകർ കാത്തിരുന്ന ഒരു പ്രതികരണം ഉണ്ട്. നടൻ സൂര്യയുടെ .   ഒടുവിൽ  ആ  പ്രതികരണം എത്തി. മമ്മൂട്ടി ചിത്രം കാതൽ ദ കോറിനെ കുറിച്ച് നടൻ സൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് സൂര്യ പറഞ്ഞു. മമ്മൂട്ടി പ്രചോദനം എന്ന് പറഞ്ഞ സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു. സൂര്യ കുറിച്ച വാക്കുകൾ ഇങ്ങനെ ആണ് .”സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദ കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. സിനിമ ഒരുക്കിയ ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് അഭിനന്ദനങ്ങൾ.

ജിയോ ബേബിയുടെ നിശബ്‌ദ ഷോട്ടുകൾ പോലും ധാരാളം സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന എഴുത്തുകാരായ അദർശ് സുകുമാർ പോൾസൺ സ്കറിയ എന്നിവർക്കും അഭിനന്ദനങ്ങൾ. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക!!! അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്. അതെ സമായം ചിത്രത്തിനു സിനിമാ മേഖലയിൽ നിന്ന് തന്നെ പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  ചിത്രം  ഏറ്റെടുത്തതിനു പ്രേക്ഷകര്ക് നന്ദി പറഞ്ഞു കൊണ്ട് ജ്യോതികയും രംഗത്തെത്തിയിരുന്നു.രിടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ എത്തിയ ചിത്രം എന്നതായിരുന്നു  കാതൽ എന്ന സിനിമയിലെ ഹൈലൈറ്റുകളിൽ ഒന്ന്. മമ്മൂട്ടി ജ്യോതിക കോമ്പോ എങ്ങനെ ഉണ്ടാകുമെന്ന ആകാം​ക്ഷയിൽ ഇരുന്ന പ്രേക്ഷർക്ക് ലഭിച്ചത് വൻ ദൃശ്യവിരുന്നാണ്. ഭർത്താവിന്റെ സ്വത്വം തിരിച്ചറിഞ്ഞ്ത നിക്കൊപ്പം ഭർത്താവിനെയും സ്വതന്ത്രയാക്കാൻ പുറപ്പെടുന്ന ഭാര്യയായി ജ്യോതിക ബി​ഗ് സ്ക്രീനിൽ  മികച്ച പ്രകളറ്റണം കാഴ്ചവെച്ചു. കാതൽ തിയറ്ററിൽ ​മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനെ പ്രേക്ഷകർക്കും ടീമിനും നന്ദി പറഞാന്  ജ്യോതിക  സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടത് .

ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. കാതൽ ദ കോർ അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർത്ഥ പരിശ്രമത്തിൽ നിന്നും ഉടലെടുന്ന ഒന്ന്. അതിനെ അം​ഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി. സിനിമയോടുള്ള നമ്മുടെ സ്നേഹം, അതിനെ മികവുറ്റതാക്കും.  ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും”, എന്നാണ് ജ്യോതിക കുറിച്ചത്. തെന്നിന്ത്യൻ താര റാണി സമസ്തയും ഇന്നലെ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് കുറിപ്പ് പങ്കു വെച്ച്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചത്. ഈ വര്‍ഷത്തെ മികച്ച ചിത്രമാണ് കാതല്‍ എന്നാണ് സാമന്ത കുറിച്ചത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും താരം കുറിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം.  മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി. മനോഹരവും കരുത്തുറ്റതുമായ ഈ ചിത്രം കാണൂ എന്നും  സാമന്ത ഇൻസ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചു. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന ചിത്രത്തിനെക്കുറിച്ച് നടനും സംവിധായകനുമായ   ബേസിൽ ജോസഫ്ഉം അഭിപ്രായം പങ്കുവച്ചിരുന്നു. വളരെ റെലവന്റും സീരിയസ്സും സെൻസിറ്റീവുമായ വിഷയത്തെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ടെന്നും അഭിനേതാക്കാളായ മമ്മൂട്ടിയും ജ്യോതികയുമടക്കം ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയും തിരക്കഥാകൃത്തുക്കളായ പോൾസൺ സ്ക്കറിയയും ആദർശ്

സുകുമാരനും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം കയ്യടി അർഹിക്കുന്നുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു.

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

34 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago