നടൻ സൂര്യ സംവിധായകൻ സിദ്ദിഖിന്റെ വീട്ടിൽ എത്തി കുടുംബത്തോടൊപ്പം സങ്കടം പങ്കിട്ടു

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിൽ നടൻ സൂര്യ എത്തി, സംവിധായകന്റെ കുടുംബത്തോടൊപ്പം ദുഃഖം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അദ്ദേഹം സംവിധായകന്റെ വീട്ടിൽ എത്തി കുടുംബത്തോടൊപ്പം കുറച്ചു നേരം ചിലവഴിച്ചതിനു ശേഷമാണ് മടങ്ങി പോയത്. സൂര്യക്കൊപ്പം നിർമാതാവ് രാജശേഖറും ഉണ്ടായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യ്ത ഫ്രണ്ട്‌സ് തമിഴിൽ റീമേക്ക് ചെയ്യ്തപോൾ അതിൽ നായകന്മാരായി എത്തിയത് സൂര്യയും, വിജയ് യുമായിരുന്നു.

തന്റെ തമിഴ് ചിത്രത്തിന്റെ ഒരു നാഴിക കല്ല് ആയിരുന്നു ഫ്രണ്ട്‌സിന്റെ തമിഴ് ചിത്രം, അതുപോലെ തന്നെയാണ് നടൻ വിജയ് യുടെയും, പകരം വെക്കാൻ കഴിയാത്ത നഷ്ട്ടം  എന്നായിരുന്നു സൂര്യ സിദ്ദിഖിനെ കുറിച്ച് തന്റെ ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിലെ ഓരോ സീനും താൻ ചെയ്യുമ്പോൾ അതിനെ എല്ലാം അഭിനന്ദിച്ച സംവിധായകൻ ആയിരുന്നു സിദ്ധിഖ് സൂര്യ പറഞ്ഞു.

ഫിലിം മേക്കിങ് എന്ന പ്രോസസ്സിനെ പഠിക്കാനും, ഇഷ്ട്ടപെടാനും അദ്ദേഹം ഒരു കാരണക്കാരനായി. ഫ്രണ്ട്‌സ്  എന്ന സിനിമ ചെയ്യുമ്പോൾ അദ്ദേഹം അറിയപ്പെടുന്ന ഒരു സംവിധായകൻ ആയിരുന്നെങ്കിലും ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ ആണ് കണ്ടിരുന്നതും, പ്രോത്സാഹിപ്പിച്ചതും സൂര്യ പറയുന്നു. അങ്ങയുടെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം എന്റെയും ദുഃഖം ചേർക്കുന്നു സൂര്യ പറയുന്നു.

 

Suji