രാജ്യമെമ്പാടുമുള്ള വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ദളപതി ഇന്ന് അദ്ദേഹത്തിന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുന്നു.. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇരട്ടി മധുരത്തിന്റെ ദിനമാണ്. ബാലതാരമായി സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച വിജയ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അറുപത്തിയാറാം സിനിമയില്‍ എത്തിനില്‍ക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റാണ് വിജയ്ക്ക് ഈ ദിനത്തില്‍ ആരാധകര്‍ക്ക് നല്‍കാനുള്ള സമ്മാനം.
കഴിഞ്ഞ ദിവസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം സിനിമയുടെ ടൈറ്റിലും പുറത്ത് വിട്ടത്. ദളപതി 66 എന്ന് താല്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒരുപാട് സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ അദ്ദേഹം ആരാധകരുടെ ദളപതിയായി മാറുകയായിരുന്നു. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്.
ഒരു സിനിമാ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വന്നത് കൊണ്ട് തന്നെ അത് താരത്തിന്റെ കരിയറിലെ ഉയര്‍ച്ചയ്ക്ക് താങ്ങായി നിന്നിരുന്നു. അച്ഛന് ചന്ദ്രശേഖര്‍ തന്നെ നിര്‍മ്മിച്ച സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. മാസ് സിനിമകള്‍ക്ക് പുറമെ ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമകളിലും വിജയ് പിന്നീട് പ്രത്യക്ഷപ്പെട്ട് തുടങ്ങി..പിന്നീട് താരത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയായി.
ഇന്ന് തന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായ 66-ാമത് ചിത്രത്തില്‍ എത്തി നില്ക്കുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും എത്തുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ വാരിസിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍..
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…