യുവ നടന് ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് (66) അന്തരിച്ചു. വ്യാഴം വൈകിട്ട് 6:10 നായിരുന്നു മരണം സംഭവിച്ചത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനാണ് അന്തരിച്ച വിന്‍സന്റ്. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നാലു മണിക്ക് നടക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഭാര്യ: മേരി വിജയം. മക്കള്‍: ലിഡിയ ടൊവിനോ, ജോസ്വിന്. മരുമക്കള്‍: ടൊവിനോ തോമസ്, റോസ്.
ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ ആണ് ടൊവിനോയുടെ പുതിയ ചിത്രം. നിരവധി വിദേശ പുരസ്കാരങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ സ്ട്രീം ചെയ്യുന്നത്.
ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും ഇന്ദ്രന്‍സും പ്രധാനം വേഷം ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…