‘സസുരാല്‍ സിമര്‍ കാ’, ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ടെലിവിഷന്‍ നടി വൈശാലി ടക്കറിനെ ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസ്സായിരുന്നു. നടി ഡിപ്രഷനിലായിരുന്നുവെന്നും മുന്‍ കാമുകന് പീഡിപ്പിക്കുകയായിരുന്നുവെന്നും ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എം റഹ്മാന് പറഞ്ഞു. താരത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പിതാവിനും സഹോദരനുമൊപ്പമാണ് നടി ഇന്‍ഡോറില്‍ താമസിച്ചത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനേ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുന്നത്.
വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചു. 2015-ല്‍ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കര്‍ അഭിനയരംഗത്തെത്തുന്നത്. ബിഗ് ബോസ് താരം നിഷാന്ത് മല്‍ക്കാനി നായകനായ രക്ഷാബന്ധന് എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലേക്ക് അയച്ചു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…