അജിത്ത് കുമാർ ഉത്തരവാദിയല്ല ; വിക്കിയുടെ ടിഷര്‍ട്ടിന്റെ ക്ലോസപ്പ് ചിത്രവുമായി നയൻസ്

മറ്റുള്ളവര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര.അടുത്തിടെയാണ് അറ്റ്ലി കുമാർ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകൻ ആയെത്തിയ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് നയൻതാര അരങ്ങേറിയത്. നയൻതാരയ്ക്ക് പുറമെ വിജയ് സേതുപതിയും ദീപിക പദുക്കോണും ഭാഗമായ സിനിമയില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകര്‍ന്നത്. ചിത്രം ആറ് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ അറുനൂറ് കോടി രൂപ കളക്ഷൻ നേടി. ജവാൻ ബ്ലോക്ക് ബസ്റ്ററായതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ് നയൻതാര. അതേസമയം താരത്തിന്റെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ സിനിമകളൊന്നും 2023ല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഏറ്റവും അവസാനം തിയേറ്ററിലെത്തിയ വിഘ്നേഷ് ശിവൻ സിനിമ കാത്തുവാക്ക്ലെ രണ്ട് കാതലാണ്. അജിത് കുമാറിന്റെ എകെ 62 വിഘ്നേഷ് ശിവനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്.എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം വിക്കിക്ക് പകരം മഗിഴ് തിരുമേനിയെ സിനിമയുടെ സംവിധായകനായി നിയമിച്ചു. ലൈക്ക നിര്‍മ്മിക്കുന്ന ചിത്രത്തിന് വിടമുയാര്‍ച്ചി എന്നാണ് പേരിട്ടിരിക്കുന്നത്.തന്റെ തിരക്കഥയുടെ രണ്ടാം പകുതിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരായില്ലെന്നും അതാണ് തന്നെ ഒഴിവാക്കിയത് എന്നുമാണ് വിഘ്നേശ് ശിവൻ സിനിമയില്‍ നിന്നും പിന്മാറിയതിന്റെ കാരണമായി പറഞ്ഞത്. സംഭവിച്ച കാര്യങ്ങള്‍ക്ക് അജിത്ത് കുമാറിന് ഉത്തരവാദിയല്ലെന്നും വിഘ്നേശ് ശിവൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.അജിത്തിന്‍റെ പുതിയ പടം സംവിധാനം ചെയ്യാന്‍ പോകുന്ന മഗിഴ് തിരുമേനിക്ക് ആശംസ നേരുകയും ചെയ്തിരുന്നു വിഘ്നേശ് ശിവൻ. ഇപ്പോഴിതാ നയൻതാര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.നല്ല സമയം ആരംഭിക്കുന്നു.എന്ന് എഴുതിയ വിക്കിയുടെ ടിഷര്‍ട്ടിന്റെ ക്ലോസപ്പ് ചിത്രമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.ചിത്രം ഞൊടിയിടയില്‍ വൈറലായി.

വിഘ്‌നേഷ് ശിവൻ പുതിയ സിനിമ ആരംഭിക്കാൻ പോകുന്നതിന്റെ സൂചനയാണോ നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി എന്നാണ് ഏറെയും ആളുകള്‍ക്കും അറിയേണ്ടിയിരുന്നത്. അജിത്ത് സിനിമ പോയെങ്കില്‍ പോട്ടെ. എന്നാണ് വിഘ്നേഷ് ആരാധകര്‍ കമന്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം വിവാഹിതരായ വിഘ്നേഷിനും നയൻതാരയ്ക്കും ഉയിര്‍, ഉലക് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.പതിനൊന്ന് മാസം പ്രായമായ മക്കളുടെ ചിത്രങ്ങളും വീഡിയോയും ഇടയ്ക്ക് നയൻതാരയും വിഘ്നേഷ് ശിവനും പങ്കു വെക്കാറുണ്ട്. അതേ സമയം ലവ് ടുഡെ സംവിധായകൻ പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രത്തിനായി വിഘ്‌നേഷ് ശിവൻ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലുമായി കൈ കോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.നയൻതാരയും ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നതായും സൂചനയുണ്ട്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവനാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം.സിനിമ സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യും. പുതിയ സ്കിൻ കെയര്‍ ബ്രാൻഡും നയൻതാര ഇന്നലെ ലോഞ്ച് ചെയ്തു.9സ്കിൻ എന്ന ചര്‍മ സംരക്ഷണ ഉല്‍പന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻതാര പ്രഖ്യാപിച്ചത്. ഉല്‍പ്പന്നങ്ങളുടെ ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 29ന് ആരംഭിക്കുമെന്നും താരം അറിയിച്ചു. നേരത്തെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. റെനിത രാജനുമായി ചേര്‍ന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കായി 9സ്കിൻ ഒഫീഷ്യല്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ ചര്‍മം അര്‍ഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സ്വയം പ്രണയിക്കുകയാണ് നമ്മള്‍ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 9 സ്കിൻ അതിന്റെ യാത്ര സെപ്റ്റംബര്‍ 29ന് ആരംഭിക്കും. അതിശയകരമായ ഒരു ചര്‍മ സംരക്ഷണ അനുഭവത്തിനായി തയാറെടുക്കുക, എന്നാണ് നയൻതാര ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago