എന്റെ പെണ്‍കുട്ടികളെ വിട്ടു തരില്ലന്ന് വിജയ് സേതുപതി ; മറുപടിയുമായി ഷാരൂഖ് ഖാൻ

സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന്‍ എന്ന ബോളിവുഡ് ചിത്രം.ഷാരൂഖ് ഖാന്‍ തന്റെ ഇടവേള മതിയാക്കി തിരിച്ചു വന്നിരിക്കുന്നത് രണ്ട് ബ്ലോക്ബസ്റ്ററുകളിലൂടെയാണ്.പഠാന്‍ നിര്‍ത്തിയിടത്തു നിന്നുമാണ് ജവാന്റെ വിജയം ആരംഭിക്കുന്നത് തന്നെ. ആറ് ദിവസത്തിനകം അറുനൂറ് കോടിയെന്ന മാന്ത്രിക സംഖ്യ പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം മുന്നൂറ് കോടിയാണ് ഇതിനോടകം നേടിയത്.ക്യാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം തമിഴ് സിനിമാ ലോകത്തു നിന്നുമുള്ള പ്രമുഖര്‍ അണിനിരന്ന ചിത്രം കൂടിയാണ് ജവാന്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് തമിഴ് നടൻ വിജയ് സേതുപതിയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് സേതുപതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.ഷാരൂഖ് ഖാനെക്കുറിച്ചും ആറ്റ്‌ലി കുമാറിനെക്കുറിച്ചുമൊക്കെ വിജയ് സേതുപതി സംസാരിക്കുന്നുണ്ട്.ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. അവള്‍ സേട്ട് കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ഞാന്‍ പ്രണയിക്കുന്ന കാര്യം അവള്‍ക്ക് അറിയില്ലായിരുന്നു.എല്ലാ ജാനുവിനും ഒരു റാം ഉണ്ടാകുമല്ലോ. അവള്‍ക്ക് ഷാരൂഖ് ഖാനോടായിരുന്നു പ്രണയം.അന്ന് മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്നാണ് എനിക്ക് പ്രതികാരം ചെയ്യാനുള്ള അവസരം കിട്ടിയത്” എന്നാണ് സേതുപതി പറയുന്നത്. പിന്നാലെ ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. ”എല്ലാവരും തമിഴിലാണ് സംസാരിച്ചത്. അവരൊക്കെ എന്നെക്കുറിച്ച്‌ നല്ലതായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് കരുതുക. പക്ഷെ വിജയ് സേതുപതി പറഞ്ഞത് ഒരു പെണ്‍കുട്ടിയെ പറ്റിയായിരുന്നു. ഞാനൊന്ന് പറയട്ടെ സര്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതികാരം ചെയ്യാം. പക്ഷെ എന്റെ പെണ്‍കുട്ടികളെ വിട്ടു തരില്ല. അവര്‍ എന്റേതാണ്” എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഞാന്‍ ഷാരൂഖ് ഖാനെ കാണുന്നത് മെല്‍ബണില്‍ വച്ചാണ്. അവിടെ അവര്‍ എല്ലാവര്‍ക്കും ഇരിക്കാനുള്ള ഇടം ഒരുക്കിയിരുന്നു. ഞാന്‍ എന്റെ സീറ്റ് നോക്കുമ്പോള്‍ ഷാരൂഖ് ഖാന്റെ തൊട്ടടുത്ത്. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുകയോ! അദ്ദേഹം തന്നെ എന്നെ അടുത്തു വിളിച്ച്‌ ഇരുത്തി. അദ്ദേഹം എന്റെ സിനിമ കണ്ടിട്ടുണ്ടെന്നും എന്റെ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് ശേഷം നിന്നെക്കുറിച്ച്‌ ഞാന്‍ പറഞ്ഞത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എല്ലാവരേയും ഒരുപോലെയാണ് കാണുന്നതെന്നും വിജയ് സേതുപതി പറയുന്നുണ്ട്.


അഭിനേതാക്കള്‍ എല്ലാവരേയും ഒരുപോലെ കാണണം.എന്നാല്‍ മാത്രമാണ് കഥാപാത്രങ്ങളെയും അങ്ങനെ കാണാന്‍ സാധിക്കൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഷാരൂഖ് സര്‍, നിങ്ങളുടെ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് എനിക്കൊരു അത്ഭുതമാണ്.നിങ്ങള്‍ മറുപടി നല്‍കുന്ന രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും വിജയ് സേതുപതി പറയുന്നു. ആറ്റ്‌ലി കുമാറിനെക്കുറിച്ച്‌ എല്ലാവരും പറയാറുള്ളതാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സംവിധായകരോട് ചര്‍ച്ച ചെയ്ത് അഭിനയിക്കുന്നതാണ് എനിക്കിഷ്ടം. ആറ്റ്‌ലി അങ്ങനെയാണ്. അദ്ദേഹം സിനിമയൊരുക്കിയ രീതി എനിക്കിഷ്ടമായി. ഞാന്‍ പ്രതീക്ഷിച്ചത് പോലെയല്ലെന്നും വിജയ്  സേതുപതി സംസാരിക്കുന്നുണ്ട്.ചരിത്ര വിജയമായി മാറിയിരിക്കുകയാണ് ജവാന്‍. ആറ്റ്‌ലി കുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക നയന്‍താരയാണ്. ദീപിക പദുക്കോണ്‍ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. വിജയ് സേതുപതി വില്ലന്‍ ആയപ്പോള്‍ പ്രിയാമണി, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലുമെത്തി. ചിത്രത്തിലൂടെ അനിരുദ്ധ് സംഗീത സംവിധായകനായി ബോളിവുഡിലേക്കും എത്തി. തമിഴ് സിനിമാ മേഖലയിലെ പ്രമുഖ നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി.സിനിമ ജീവിതത്തിന് മുമ്പ് ഒരു അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുകയായിരുന്നു.സിനിമയിൽ അദ്ദേഹം അഞ്ച് വർഷത്തോളം ചെറിയ റോളുകളിൽ അരങ്ങേറി. രണ്ടായിരത്തിപത്തിൽ സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് ആണ് വിജയ് സേതുപതി നായകൻ ആയെത്തുന്ന ആദ്യ സിനിമ. തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. ഇത് അദ്ദേഹത്തിന് മക്കൾ സെൽവൻ എന്ന പേര് സമ്മാനിക്കുകയും ചെയ്‌തു.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago