വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ സിനിമകൾ; അമ്പരന്ന് മലയാളികൾ

ജയിലർ എന്ന തമിഴ് ചിത്രത്തിന് പിന്നാലെ ഇന്ത്യയൊട്ടാകെ പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് വിനായകൻ. വർമൻ എന്ന കഥാപാത്രമായി വിനായകൻ തകർത്താടിയ ചിത്രം കണ്ട് അവർ ഒന്നടങ്കം വിനായകൻ പ്രശംസിച്ചു. ‘.തെന്നിന്ത്യയൊട്ടാകെ രജനികാന്ത്നൊപ്പം തന്നെ കട്ടക്ക് നിന്ന വില്ലനായി വിനായകൻ മാറി.   ഒരുപക്ഷേ ചിത്രത്തിലെ സൂപ്പർ താരങ്ങളെക്കാൾ ഒരുപടി മുകളിൽ വിനായകൻ ആയിരുന്നു. ഇപ്പോഴിതാ വിനായകൻ വിട്ടുകളഞ്ഞ ചിത്രങ്ങൾ കേട്ട് അമ്പരന്നിരിക്കുക ആണ് മലയാളികൾ. കാസർ​ഗോൾഡ് സംവിധായകൻ മൃദുൽ നായർ ആണ്, വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. കെജിഎഫ്, പൊന്നിയിൻ സെൽവൻ, ആർആർആർ എന്നീവയാണ് വിനായകൻ വേണ്ടന്നുവച്ച ചിത്രങ്ങളെന്നും അതിനുള്ള കാരണവും നടൻ പറഞ്ഞതായി മൃദുൽ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ആസിഫ് അലി നായകനായി എത്തുന്ന കാസര്‍ഗോള്‍ഡിന്‍റെ പ്രമോഷനിടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കാസർ​ഗോൾഡിന്റെ ഷൂട്ടിം​ഗ് വേളയിൽ അടുത്ത പടം ഏതാണെന്ന് ഞാൻ വിനായകൻ ചേട്ടനോട് ചോദിച്ചു. ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും ജയിലർ ഇറങ്ങട്ടെ എന്നുമായിരുന്നു മറുപടി. ഒരുമൂന്ന് നാല് പടങ്ങൾ വിട്ടെന്നും പറഞ്ഞു. ഏതൊക്കെ ചേട്ടാ വിട്ടതെന്ന് ചോദിച്ചപ്പോൾ, കെജിഎഫ് 2, പിഎസ് വണ്‍, പിഎസ് 2, ആർആർആർ എന്നീ ചിത്രങ്ങളാണെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വേണ്ടെന്ന് വച്ചെന്ന് ചോദിച്ചപ്പോൾ, ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുള്ളിക്ക് പുള്ളിയുടേതായ വഴിയുണ്ട്. ലോകം കുത്തി മറിഞ്ഞാലും അദ്ദേഹം അങ്ങനയേ പോകൂ”, എന്നാണ് മൃദുൽ നായർ പറഞ്ഞത്.

വിനായകനിലെ നടൻ എത്രത്തോളം പ്രൊഫഷണലാണെന്ന് നടൻ ആസിഫ് അലിയും പറയുകയുണ്ടായി.  ഷോ ഓഫ് ചെയ്യാത്ത പ്രൊഫഷണൽ നടനാണ് വിനായകൻ എന്നാണ് ആസിഫ് അലി പറയുന്നത്. ‘ജയിലർ ഷൂട്ട് കഴിഞ്ഞ് റിലീസാകാൻ ഒരു വർഷത്തോളം സമയം എടുത്തു. അതിനിടയിലാണ് വിനായകൻ ചേട്ടന്റെ കാസർ​ഗോൾഡിലെ ഭാ​ഗങ്ങൾ ഷൂട്ട് ചെയ്തത്. താൻ ചെയ്യുന്ന പല കാര്യങ്ങളും ഷോ ഓഫ് ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് വിനായകൻ. കാസർഗോൾഡിന്റെ സ്റ്റിൽ വെച്ച വിനായകന്ഞാ ജൈലാറിൽ നിന്ന്ൻ വിളി വന്നെന്നെന്നും ആസിഫ്പ അലി പറഞ്ഞു . പക്ഷെ വിനായകന്റെ മറുപടി ഇങ്ങനെ ആയിരുന്നു.   ഒരു സിനിമ കമ്മിറ്റ് ചെയ്ത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സിനിമയ്ക്ക് ഏഴ് ദിവസം കൂടി ആവശ്യമുണ്ട്. അത് കഴിഞ്ഞിട്ടെ താൻ  വരൂ എന്ന് വിനായകൻ  അവരോട് തറപ്പിച്ച് പറഞ്ഞു. ഒരു രജിനികാന്ത് സിനിമയിലേക്കാണ് അദ്ദേഹം പോകാൻ പോകുന്നത്. ഡേറ്റ് ക്ലാഷുണ്ട് പോണമെന്ന് വിനായകൻ ചേട്ടൻ പറഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല പക്ഷെ അവിടെയാണ് വിനായകൻ പ്രൊഫഷണലിസം കാണിച്ചതെന്ന് ആസിഫ് അലി പറഞ്ഞു.  സ്വർണ്ണ കടത്തിനെ പ്രമേയമാക്കി ഒരുക്കിയ ചിത്രം  ആക്ഷൻ പ്രാധാന്യമുള്ള ഒരു ത്രില്ലർ സിനിമയാണ്  ജെയിലറിന് ശേഷം വിനായകൻ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയ്ക്ക്  പ്രതീക്ഷകളേറുകയാണ്. ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് കാസർഗോൾഡിനു .

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago