എന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു…ആര്‍ക്കെങ്കിലും കിട്ടിയെങ്കില്‍ അറിയിക്കണം!! സഹായം തേടി വിനോദ് കോവൂര്‍

മലയാളത്തിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് വിനോദ് കോവൂര്‍. ജനപ്രിയ റിയാലിറ്റിഷോയായ എം80 മൂസയിലൂടെ ജനപ്രിയനായ താരമാണ് വിനോദ്. നിരവധി ആരാധകരഉള്ള താരമാണ് വിനോദ്.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ്. തന്റെ പാസ്‌പോര്‍ട്ട് കളഞ്ഞു പോയി, കണ്ടുകിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് വിനോദ് പറയുന്നത്. കഴിഞ്ഞ മാസം 28ന് മസ്‌കറ്റില്‍ ഷോയുണ്ടായിരുന്നു, പോകാന്‍ സാധിച്ചില്ലെന്നും വിനോദ് പറഞ്ഞു.

വിനോദ് കോവൂരാണ്. ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കുകയാണ്. എന്റെ പാസ്‌പോര്‍ട്ട് കളഞ്ഞുപോയി. എവിടെയാണ് പോയതെന്ന് അറിയില്ല. ഒരുവിധം സ്ഥലങ്ങളിലെല്ലാം നോക്കിയിട്ടുണ്ട്. അതുകൊണ്ട് എന്റെ ഫേസ്ബുക്ക് വാട്‌സ് ആപ്പ് സുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്, ആരുടെയെങ്കിലും കൈയ്യില്‍ പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചേല്‍പ്പിക്കണം, എന്നാണ് വിനോദ് വീഡിയോയില്‍ പറയുന്നത്.

Anu