ഈ മാസം 22-ന് വിശാൽ നായകനാകുന്ന പുതിയ ചിത്രം ലാത്തി റിലീസിനെത്തുകയാണ്. വിനോദ് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് യുഎ സെർട്ടിഫിക്കറ്റ് അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴിതാ ചിത്രത്തിലെ നായകനായ വിശാൽ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.
ലാത്തി എന്ന തന്റെ പുതിയ സിനിമയിൽ നിന്ന ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കർഷകർക്ക് നൽകുമെന്നാണ് തെന്നിന്ത്യൻ താരം വിശാലിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ‘ലാത്തി’യുടെ ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം സംഭാവന ചെയ്തുകൊണ്ട് കർഷകർക്ക് പിന്തുണ നൽകും എന്നാണ് വിശാൽ അറിയിച്ചിരിക്കുന്നത്.
ഇത് ആദ്യമായല്ല വിശാൽ കർഷകർക്ക് പിന്തുണ നൽകുന്നത്. വിശാൽ നായകനായി 2018 പുറത്ത് ഇറങ്ങിയ ‘സണ്ടക്കോഴി 2’ൽ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കർഷകസംഘത്തിന് നൽകിയിരുന്നു.കർഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാൽ അവരെ സഹായിക്കാൻ തീരുമാനിച്ചു എന്നാണ് പ്രൊമോഷൻ പരിപാടിക്കിടെ വിശാൽ പറഞ്ഞത്.ഒരു പോലീസ് ആക്ഷൻ ഡ്രാമയായി എത്തുന്ന ലാത്തിയിൽ സുനൈനയാണ് നായിക
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…