ഒരുപാട് കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലും അണിയറ പ്രവര്‍ത്തകനായി ക്യാമറയ്ക്ക് ഇപ്പുറവും തന്റെ മികവ് തെളിയിച്ച താരമാണ് വിഷ്്ണു ഉണ്ണികൃഷ്ണന്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വന്നത്. ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. വെടിക്കെട്ട് എന്ന സിനിമാ ഷൂട്ടിനിടെയാണ് നടന് പരിക്കേറ്റിരുന്നത്. നിലവില്‍ നടന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് അറിയാനായി നില്ക്കുന്ന ആരാധകരിലേക്കാണ് ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത എത്തുന്നത്.
ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് വെടിക്കെട്ട് നിമിക്കുന്നത്. ബാദുഷയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നാണ് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നടന് നിലവില്‍ ഗുരുതരാവസ്ഥയൊന്നും ഇല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള് വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് ബാദുഷ കുറിയ്ക്കുന്നത്. ഇന്നലെ രാത്രി വൈപ്പിനില്‍ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൈയില്‍ പൊള്ളലേറ്റത്.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിഷ്ണുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരും അറിയിച്ചിരിക്കുന്നത്. ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളലേറ്റാണ് നടന് അപകടം സംഭവിച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…