ജനാധിപത്യത്തെ കശാപ്പു ചെയ്തവരെ എതിർത്ത ആ ഇരുപത്തി രണ്ടിൽ ഒരാളായിരുന്നു രാജേട്ടനെന്ന് നടൻ വിവേക് ഗോപൻ

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ സീരിയൽ താരമാണ് വിവേക് ഗോപൻ. കുടുംബ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ മികച്ച നടൻ കൂടിയാണ് വിവേക് നിലവിൽ  ഇപ്പോൾ ബിജെപി നേതാവ് ഓ രാജ ഗോപാലിനെ കുറിച്ച് വിവേക് പങ്ക് വെച്ച കുറിപ്പാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവേക്ഗോപൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Vivek Gopan1

പാലക്കാട് താരേക്കാട് ബസ് സ്റ്റാൻഡ് പരിസരം.. കുറച്ചു ചെറുപ്പക്കാർ അടിയന്തരാവസ്ഥക്കും ഇന്ദിരാ ഗാന്ധിക്കും എതിരെ മുദ്രാവാക്യം വിളികളുമായി കടന്നു വരുന്നു. പൊടുന്നനെ വേട്ടമൃഗങ്ങളുടെ ശൗര്യത്തോടെ ഒരുകൂട്ടം പോലീസുകാർ ചാടിവീണു യുവാക്കളെ അതി ഭീകരമായി മർദിക്കുന്നു. പക്ഷേ പോലീസ് ഭാഷ്യത്തിനും മീതെ ഉയർന്നു പൊങ്ങുക ആയിരുന്നു ആ മുദ്രാവാക്യങ്ങൾ  ഒരു ‘വ്യക്തി ‘അധികാരം നിലനിർത്താൻ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോൾ ആ ഫാസിസത്തെ ഭാരതം ഒട്ടാകെ എതിർത്തപ്പോൾ കേരളത്തിൽ സധൈര്യം മുന്നോട്ടു വന്ന് പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് കൂടിയ ആ 22 ആളുകളിൽ പ്രധാനി ആയിരുന്നു … ഒ. രാജഗോപാൽ, നമ്മുടെ സ്വന്തം രാജേട്ടൻ . ദീനദയാൽ ഉപാധ്യയയിൽ ആകൃഷ്ടനായ, പൊതു പ്രവർത്തനത്തിനായി പാലക്കാട് ജില്ല കോടതിയിലെ അഭിഭാഷക ജോലി അവസാനിപ്പിച്ച, ജനസംഘത്തിലൂടെ നടന്ന, ബി ജെ പി യിലൂടെ വളർന്ന, കേന്ദ്രമന്ത്രിയും എം എൽ എ യും ആയിരുന്ന രാജേട്ടനെ കഴിഞ്ഞ ദിവസം സന്ദർശിക്കാൻ അവസരം ലഭിച്ചു.

Vivek Gopan2

1992 മുതൽ 2004 വരെ രാജ്യസഭാ അംഗമാവുകയും തുടർന്ന് 1998 ഇൽ വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രി ആയ വേളയിൽ നടന്ന റെയിൽവേ വികസന പദ്ധതികളും വിശിഷ്യ കേരളത്തിന്‌ ഉണ്ടായ നേട്ടങ്ങളും സ്മരണീയമാണ്.. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ പിഞ്ചു കുട്ടികളെയും ചേർത്ത് പിടിച്ചു തന്നെ കാണാൻ ഭാര്യ വരാറുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന വൈകാരിക നിമിഷങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പൊതുരംഗത്തെ അനുഭവങ്ങൾ തെല്ലു ഞെട്ടലോടെയും ആശ്ചര്യത്തോടും മാത്രമേ നമുക്ക് കേട്ടിരിക്കാൻ സാധിക്കൂ… ചവറ നിയോജക മണ്ഡലത്തിലെ ഇലക്ഷനിൽ നടന്ന ശ്രദ്ധേയ പ്രകടനത്തെ പ്രകീർത്തിച്ച അദ്ദേഹം ഇനിയും സധൈര്യം മുന്നോട്ടു പോകാൻ നിർദ്ദേശിച്ചു…പൊതുരംഗത്തേക്ക് കടന്നു വന്ന എനിക്ക് പ്രേരണ ദായകമായ അനുഭവങ്ങൾ പങ്കുവച്ച രാജേട്ടന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു, കാൽ തൊട്ട് പ്രണമിച്ചു താൽക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞു…

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago