ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് താരങ്ങള്‍. ഷൂട്ടിംഗ് ഇടവേളയില്‍ നിന്നെല്ലാം എത്തിയാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി തൃശ്ശൂരില്‍ വോട്ട് ചെയ്തു. സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ നടന് ടോവിനോ തോമസും വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
ഷൂട്ടിംഗിന്റെ ഇടവേളയില്‍ ശ്രീലങ്കയില്‍ നിന്നെത്തിയാണ് നടി അന്ന രാജന് വോട്ട് ചെയ്തത്. കൊച്ചിയിലായിരുന്നു താരത്തിന്റെ വോട്ട്. വോട്ട് പൗരന്‍െ അവകാശമാണെന്നും ഏത് പ്രതികൂല സാഹചര്യത്തിലും അത് വിനിയോഗിക്കണമെന്നും അന്ന പറഞ്ഞു.
ഷൂട്ടിങ് സെറ്റില്‍ നിന്നെത്തിയാണ് നടന് ഇന്ദ്രന്‍സ് വോട്ട് ചെയ്തത്. ജനാധിപത്യം ഉറച്ച് നില്‍ക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ദ്രന്‍സ് പറഞ്ഞു. ആലപ്പുഴയിലെ സിനിമാ ചിത്രീകരണ സ്ഥലത്തു നിന്നെത്തിയാണ് നടന് ടിനിടോം വോട്ട് ചെയ്തത്. ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എല്‍.പി.എസിലായിരുന്നു ടിനി ടോമിന്റെ വോട്ട്. ‘ഈ ഒരു ദിവസമാണ് നമ്മുടെ പവര്‍ കാണിക്കാന്‍ കിട്ടുന്നത് അതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്തിയത്’ വോട്ട് രേഖപ്പെടുത്തിയ ശേഷം ടിനി ടോം പറഞ്ഞു.
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…