പുത്തൻ വിശേഷവുമായി നടി ജ്യോതിക

തെന്നിന്ത്യയിലെ നിരവധി ച്ചിത്രങ്ങൾ അഭിനയിച്ച നടി ജ്യോതിക ഇപ്പോൾ മമ്മൂട്ടിയുടെ കാതൽ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു, എന്നാൽ ഇപ്പോൾ താരം പുതിയ വിശേഷായവുമായി എത്തിയിരിക്കുകയാണ്. മലയാളവും തമിഴും കഴിഞ്ഞ താരം ഇപ്പോൾ പുതിയ തട്ടകമായ ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ്. വലിയ ഒരു ഇടവേളക്ക് ശേഷമാണ് ജ്യോതിക ഇപ്പോൾ ഹിന്ദിയിൽ അഭിനയിക്കാൻ എത്തിയിരിക്കുന്നത്. ‘ശ്രീ’ എന്ന ചിത്രത്തിലൂടെ ആണ്, എന്നാൽ നടിയുടെ വേഷത്തെ കുറിച്ച് ഇതുവരെയും ഒരു വ്യക്തതയും ഉണ്ടായിട്ടില്ല.

ഷൂട്ടിംഗ് പൂർത്തിയാക്കിയ നടി ഇപ്പോൾ ഇതിന്റെ ക്രൂ മെമ്പേഴ്സിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. ബിസിനസുകാരനായ ശ്രീ കാന്തബൊല്ലയുടെ ജീവിത കഥയെ ആസ്പദമാക്കി ആണ് ഇങ്ങനൊരു ചിത്ര൦ ബോളിവുഡിൽ അണിഞ്ഞൊരുങ്ങുന്നത്. രാജ്‌കുമാർ റാവു ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി  എത്തുന്നത്.

തുഷാർ ഹരിനന്ദിനി സംവിധാനം ചെയ്യുന്ന് ഈ ചിത്രത്തിൽ അലയ എഫ്, ഷാര്ധ കോൽഖർ തുടങ്ങിയവരും  കേന്ദ്ര കഥാപാത്രങ്ങളയി എത്തുന്നു. എന്നാൽ ഇതിനു മുൻപ് താരം പ്രിയ ദർശൻ സംവിധാനം ചെയ്യ്ത ദോലി സജ കെ രഘ്നഎന്ന  ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിക്കാൻ എത്തിയത്. അതിന് ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് താരം വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ എത്തുന്നത്. അതുപോലെ തന്നെ രാകിളിപ്പാട്ടു, സീത കല്യാണം തുടങ്ങിയ സിനിമകൾക്ക് ശേഷം നല്ല നീണ്ട ഇടവേള മലയാളത്തിൽ എടുത്തിരുന്നു അതിനു ശേഷമാണ് മമ്മൂട്ടിക്കൊപ്പം ഇപ്പോൾ കാതൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

Suji