തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവയ്ക്കുന്ന താരമാണ് താരരാജാവ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് താരം തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയ്ക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. സിംബ സെയ്സ് ഹലോ എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്. ലാലേട്ടന്റെയും സിംബയുടെയും ക്യൂട്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്തു.
അതിനു പിന്നാലെ ചിത്രം സോഷ്യലിടത്ത് ട്രെന്‍ഡിങായിരിക്കുകയാണ്. മറ്റു താരങ്ങളും തങ്ങളുടെ പൂച്ചകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയാണ്. ടിനി ടോം, നാദിര്‍ഷ, മിഥുന് രമേശ്, രശ്മി സോമന് തുടങ്ങിയവരൊക്കെ അരുമകളുടെ ചിത്രം പങ്കിട്ടിട്ടുണ്ട്.
‘എന്നാപ്പിന്നെ ഞാനും’ എന്നു കുറിച്ചു കൊണ്ടാണ് നാദിര്‍ഷയും മിഥുന് രമേശും ചിത്രങ്ങള്‍ പങ്കുവെച്ചത്. പൂച്ചകള്‍ ക്യൂട്ടായ വളര്‍ത്തു മൃഗങ്ങളാണ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ടിനി ടോം ചിത്രം പങ്കുവച്ചത്. ‘എന്നാ പിന്നെ ഞാനും എന്റെ സ്വീറ്റിയും കൂടെ’ എന്നു പറഞ്ഞാണ് രശ്മിയും തന്റെ പൂച്ചക്കുട്ടിയുടെ ചിത്രം പങ്കുവച്ചത്. എന്തായാലും താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…