ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേയ്സിലൂടെ മലയാളസിനിമാ ലോകത്തേക്കെത്തിയ നായികയാണ് നടി അനുശ്രീ. ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. ആരാധകരുടെ പ്രിയ നായികയാണ് താരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അനുശ്രീ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് അനുശ്രീ. വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാംതാരം സോഷ്യലിടത്ത് പങ്കിടാറുണ്ട്. ഏറെ നാളായി താരത്തിനോട് ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെകുറിച്ച്. ഇപ്പോഴിതാ താരം തന്നെ വിവാഹത്തെ കുറിച്ച് പറയുകയാണ്. അനുശ്രീ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ് വിവാഹമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്ക്കൊന്നും തല്ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്ക്ക് കടന്നാല്‍ വലിയൊരു ഉത്തരവാദിത്വം ഞാന്‍ തലയിലെടുത്ത് വെയ്ക്കണം. തത്കാലം അതിന് തയ്യാറല്ലെന്നാണ് താരം പറയുന്നത്.പലപ്പോഴും വിവാഹവുമായ ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകളോടെല്ലാം താരം പ്രതികരിക്കാറുണ്ട്. വളരെ തമാശയായിട്ടാണ് താരം ഗോസിപ്പുകളെ കാണാറുള്ളത്.
അതേസമയം, അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം തലവന്‍ ആണ്. ബിജു മേനോനും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…