പാര്‍ലറില്‍ പോകുന്ന ശീലമില്ല, പിന്നെ ആ ശാലീന സൗന്ദര്യത്തിന് പിന്നിലെന്ത്? സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അപര്‍ണ ബാലമുരളി

ശാലീന സൗന്ദര്യത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. സൂര്യയുടെ നായികയായി എത്തിയ ‘സൂരൈ പോട്ര്’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം തന്നെ അപര്‍ണയെ തേടിയെത്തി. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിന് നായകനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു. ‘ഇന്നലയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. യാത്ര തുടരുന്നു എന്ന ചിത്രത്തില്‍ ഇര്‍ഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടു കൊണ്ടാണ് അപര്‍ണ മലയാള സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിംസി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമുള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി.

അപര്‍ണയുടെ ശാലീന സൗന്ദര്യവും നിഷ്‌കളങ്കമായ ചിരിയുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകം. താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ രഹസ്യം തുറന്ന് പറയുകയാണ് താരം. അധികം മേക്കപ്പ് ഉപയോഗിക്കാതെ നാച്വറലായി സിംപിള്‍ ലുക്കില്‍ തിളങ്ങനാണ് അപര്‍ണയ്ക്ക് ഇഷ്ടം. ഇപ്പോഴിതാ സൗന്ദര്യം സംരക്ഷിക്കാന്‍ താരം ചെയ്യുന്ന കാര്യങ്ങള്‍ പരിചയപ്പെടാം. നാച്വറല്‍ ആണെങ്കിലും എല്ലാ സൗന്ദര്യക്കൂട്ടുകളും തന്റെ സ്‌കിന്നിന് ചേരില്ലെന്നും അപര്‍ണ പറയുന്നു. പൊതുവെ ഷൂട്ട് കഴിഞ്ഞുള്ള സമയത്താണ് സ്‌കിന്‍ കെയര്‍ ചെയ്യാറുള്ളതെന്നും താരം വ്യക്തമാക്കി.

‘പാര്‍ലറില്‍ പോകുന്നത് ടാന്‍ റിമൂവല്‍ പായ്ക്ക് ഇടുന്നതിന് വേണ്ടിയാണ്. ടാന്‍ മാറ്റുന്നതിന് വേണ്ടി വീട്ടില്‍ ഓട്‌സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട്. പുറത്ത് പോകുമ്പോള്‍ മറക്കാതെ സണ്‍സ്‌ക്രീനും ഉപയോഗിക്കും’ എന്നും അപര്‍ണ പറഞ്ഞു. പാര്‍ലറില്‍ പോകുന്നത് വളരെ കുറവാണെന്നും അത്യാവശ്യമെങ്കില്‍ മാത്രം പോകുമെന്നുമാണ് താരം പറഞ്ഞത്. രാത്രി കിടക്കുമ്പോള്‍ മുഖത്ത് ഒരു മോയ്‌സ്ചറൈസര്‍ പുരട്ടാറുണ്ടെന്നും ഒരു ഡോക്ടര്‍ നിര്‍ദേശിച്ച മോയ്‌സ്ചറൈസര്‍ ആണിതെന്നും അപര്‍ണ പറഞ്ഞു.

തന്റെ കേശസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അപര്‍ണ വ്യക്തമാക്കി. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് കാച്ചിയാണ് സ്‌പെഷല്‍ എണ്ണ തയാറാക്കുന്നത്. ഈ എണ്ണ ഇഫക്ടീവായി തോന്നിയിട്ടുണ്ടെന്നും മറ്റ് ഹെയര്‍ പായ്ക്കുകളൊന്നും ഉപയോഗിക്കാറില്ലെന്നും അപര്‍ണ പറഞ്ഞു. ഫ്രീയായിരിക്കുന്ന സമയത്ത് മുടിയിലും തലയോടിലും എണ്ണ തേച്ച് മസാജ് ചെയ്ത് കുറച്ച് നേരം ഇരിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു.

ചര്‍മ്മ സംരക്ഷണത്തിനായി താന്‍ ചെയ്യാറുള്ള മാര്‍ഗങ്ങളെക്കുറിച്ചും അപര്‍ണ പറഞ്ഞു. തക്കാളി മുറിച്ച് മുഖത്ത് സ്‌ക്രബ് ചെയ്യാറുണ്ട്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ, റോസ് വാട്ടറോ ചേര്‍ത്ത് മുഖത്ത് പായ്ക്കായി പുരട്ടും. ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയും. കടലമാവ് കൊണ്ടും ചെറുപയറുപൊടി കൊണ്ടും മുഖം കഴുകും. എന്നാണ് അപര്‍ണ പറഞ്ഞത്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

7 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

7 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago