അമ്മയെ വിളിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞു കരഞ്ഞു!! പിന്നാലെ എത്തിയത് വിയോഗ വാര്‍ത്ത

നടി അപര്‍ണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാസീരിയല്‍ ലോകം. സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്നു അപര്‍ണ. ഏറെ സന്തോഷം നിറഞ്ഞ വീഡിയോകളാണ് അടുത്തിടെ പങ്കുവച്ചിരുന്നത്. കുടുബത്തോടൊപ്പമുള്ള വീഡിയോ സ്ഥിരം പങ്കുവയ്ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദം നിറയ്ക്കുന്ന വീഡിയോ ആയിരുന്നു. കരമന വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് താരത്തിനെ കണ്ടെത്തിയത്.

നിരവധി സീരിയലുകളില്‍ അപര്‍ണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കൂടാതെ കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം,അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടി അപര്‍ണ നായര്‍ മരണത്തിന് തൊട്ടുമുന്‍പ് അപര്‍ണ അമ്മയെ വിളിച്ച് വിഷമം പങ്കുവച്ചിരുന്നു. വിഡിയോ കോള്‍ വിളിച്ചു താന്‍ പോകുന്നുവെന്നാണ് അമ്മയോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപര്‍ണ അമ്മയെ വിളിച്ചു.
വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. ഫോണ്‍ കട്ടാക്കിയ ശേഷം
അമ്മയെ തേടിയെത്തിയത് അപര്‍ണയുടെ വിയോഗ വാര്‍ത്തയാണ്.

രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. കുടുംബ പ്രശ്‌നമാണ് ആത്മഹത്യത്ത് കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് അപര്‍ണ കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിന്റെ ജോലി രാജിവച്ചിരുന്നു. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി വച്ചത്.

അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള മകളുണ്ട്.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

27 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago