ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. നിലവില്‍ അരുന്ധതി വെന്ലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചെത്തിയിരിക്കുകയാണ് നടി ഗൗരി കൃഷ്ണന്. കഴിഞ്ഞ ദിവസം നടിയുടെ സഹോദരി ആരതി നായരും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ അരുന്ധതി ക്രിട്ടിക്കല്‍ സ്റ്റേജിലാണെന്നും 50 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്നും ഗൗരി പറയുന്നു. അരുന്ധതിയുടെ തലയിലെ പരിക്കുകള്‍ ജീവന് ഭീഷണിയാണെന്നും ഗൗരി പറയുന്നു. അരുന്ധതിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകള്‍ക്കും ഗുരുതരമായ ക്ഷതം സഭവിച്ചിട്ടുണ്ട്.
അരുന്ധതിക്ക് അപകടം സംഭവിച്ചിട്ട് ആറ് ദിവസമായി. ബൈക്ക് ഓടിച്ചയാള്‍ക്ക് ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓര്‍മ്മ. അരുന്ധതി ബൈക്കിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു. നല്ല ശക്തിയില്‍ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോണ്‍ഷ്യസ് ആയിട്ടില്ല. ഡോക്ടര്‍മാര്‍ ഒരു 10% സാധ്യതയാണ് പറയുന്നതെന്നും ഗൗരി പറയുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങള്‍ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോള്‍ അത്യാവശ്യമാണ്. അവളെ സഹായിക്കാന്‍ കഴിയുന്നവര്‍ പരമാവധി സഹായിക്കണം എന്നാണ് വീഡിയോയില്‍ ഗൗരി പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച കോവളം ബൈപ്പാസില്‍ വെച്ചാണ് അരുന്ധതി അപകടം സംഭവിച്ചത്. ഒരു യുട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ആയിരുന്നു അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന് ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…