Malayalam Article

പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്ക് ആശംസകള്‍: നടി ഭാവന

പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടി ഭാവന. 26-ാമത് ഐ.എഫ്.എഫ്.കെ വേദിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു താരം.

ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നെ ക്ഷണിച്ച രഞ്ജിത്ത് സാദിനും ബീനച്ചേച്ചിക്കും (ബീന പോള്‍) പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും സിനിമകള്‍ ആസ്വദിക്കുന്നവര്‍ക്കും ലിസയെ പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഭാവന പറഞ്ഞു.

ഐ.എസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ മേളയില്‍ മുഖ്യ അതിഥിയായിരുന്നു.

Vishnu