ടോഷ് ഇനി ചന്ദ്രയ്ക്ക് സ്വന്തം ; വിവാഹം ഉടൻ !

നിരവധി ബിഗ് സ്ക്രീൻ മിനിസ്ക്രീൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. ഇടക്കാലത്ത് വെച്ച് താരം മലയാളിപ്രേക്ഷകർക്ക് മുന്നിൽ നിന്നും അപ്രത്യക്ഷയായിരുന്നു. ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞെന്നും മറ്റുമുള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലൂടെ താരം തന്റെ തിരിച്ചു വരവ് നടത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് പരമ്പര മുന്നേറുന്നത്. ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹമോചനം കഴിഞ്ഞെന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടക്കാൻ തുടങ്ങിയത്. എന്നാൽ ഇന്നിപ്പോൾ ഇക്കാര്യങ്ങളിൽ വാസ്തവം എന്താണ് എന്ന് പറഞ്ഞു കൊണ്ട് താരം തന്നെ ഇന്നിപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. സിംഗിൾ ലൈഫിൽ നിന്നും കമ്മിറ്റഡ് ലൈഫിലേയ്ക്ക് കടക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ് താരം. സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷമാണിന് ഇപ്പം അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയെ ആണ് താരം, വിവാഹം കഴിയ്ക്കുവാൻ പോകുന്നത്. ഈ മാസം നവംബറിലോ ഡിസമ്പറിലോ വിവാഹം ഉണ്ടാകുമെന്നാണ് താരം പറയുന്നത്.“സീരിയലില്‍ ആദമായി അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയും താനും വിവാഹം കഴിക്കുകയാണ്. ടോഷ് ക്രിസ്റ്റിയുമായിട്ടുള്ള ബന്ധത്തെ ലവ് എന്നൊന്നും ക്ലാസിഫിക്കേഷന്‍ നല്‍കാന്‍ പറ്റാത്ത സംഭവമാണ്. കാരണം ഇതൊരു അറേഞ്ച്ഡ് മ്യാരേജ് തന്നെ എന്ന് പറയാന്‍ പറ്റും. എന്റെ ഫാമിലിക്ക് ടോഷേട്ടനെ പരിചയമുണ്ട്. ഇഷ്ടമാണ്. അങ്ങനെയൊരു ടോക്ക്‌സ് വന്നു. പിന്നെ ഇവിടെ എത്തി ചേര്‍ന്നു എന്നതാണ്. പിന്നെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര കംഫര്‍ട്ടായിരുന്നു. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ഇങ്ങനൊരു ടോക്ക് വന്നപ്പോള്‍ അടുത്ത ലെവലിലേക്ക് പോയി എന്നേയുള്ളു. ഞങ്ങള്‍ക്കിടയില്‍ കോമണായി ചില ഇഷ്ടങ്ങളുണ്ട്.” എന്നായിരുന്നു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago