ആ രംഗങ്ങളെക്കുറിച്ച് ആരും പറഞ്ഞില്ല, സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രമാണ്; ദുര്‍ഗ കൃഷ്ണ

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മാത്രം മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. പലപ്പോഴും ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ നടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതില്‍ അവസാനത്തേതായിരുന്നു കുടുക്ക് 2025 സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍. ചിത്രത്തിന്റെ ടീസറിലെ നടിയുടെ ചില രംഗങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നടിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

ഇപ്പോഴിതാ അഭിനയത്തിന് മികച്ച നടിക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് നടി ദുര്‍ഗ കൃഷ്ണ. രതീഷ് രഘുനാഥ് സംവിധാനം ചെയ്ത ഉടല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്‌കാരം എത്തിയത്. ചിത്രത്തിലെ ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വിമര്‍ശനങ്ങളെ താന്‍ നേരിട്ട രീതിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. നല്ല കഥാപാത്രം കിട്ടിയാല്‍ എന്ത് തരത്തിലുള്ളതായാലും ആ കഥാപാത്രത്തിനോട് താന്‍ നൂറ് ശതമാനം നീതിപുലര്‍ത്തേണ്ടത് കലാകാരി എന്ന നിലയില്‍ കര്‍ത്തവ്യമാണെന്നും ഏറെ കഷ്ടപ്പെട്ട് ചെയ്ത ഉടല്‍ സിനിമയില്‍ തന്റെ ചില സീനുകള്‍ മാത്രം ചര്‍ച്ചയായത് അതിശയിപ്പിച്ചെന്നും ദുര്‍ഗ പറയുന്നു. ചിത്രത്തിലെ ഫൈറ്റോ മറ്റ് വൈകാരിക രംഗങ്ങളോ ആരും എടുത്ത് പറഞ്ഞില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രമാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. അത് മാത്രമേ അവര്‍ കാണുന്നുള്ളൂ. കാരണം അവര്‍ക്ക് വേണ്ടത് മാത്രമാണ് അവര്‍ കാണുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്.

‘ഒരുപാട് ക്രൂരതയുള്ള കഥാപാത്രമായിരുന്നു ഉടലിലേത്. പക്ഷെ അത് ഷൈനിയാണ് ദുര്‍?ഗയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മുത്തശ്ശിയോട് ക്രൂരത കാണിക്കാന്‍ ദുര്‍?ഗയ്ക്ക് കഴിയില്ല. അത് പോലെ തന്നെ ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുര്‍?ഗയല്ല, ഷൈനിയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീന്‍ ഒക്കെ ചെയ്തത്. ചില സീനുകളില്‍ പരിക്കുകളും പറ്റിയിട്ടുണ്ട്. പക്ഷെ എന്നെ അതിശയിപ്പിച്ച കാര്യം ആ സീനുകള്‍ എവിടെയും പരാമര്‍ശിച്ചു കണ്ടില്ല’ എന്നായിരുന്നു ദുര്‍ഗയുടെ വാക്കുകള്‍. യഥാര്‍ത്ഥ ജീവിതത്തിലെ ദുര്‍ഗ ഷൈനി അല്ല, പക്ഷെ ആളുകള്‍ ഈ വ്യത്യാസം മനസ്സിലാക്കുന്നില്ല. എല്ലാം ചെയ്യുന്നത് ദുര്‍ഗയാണ് എന്ന ഭാവമാണ് ആളുകള്‍ക്കെന്നും ആ സീനുകളില്‍ ഞാന്‍ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് തന്നെ മാത്രം വിമര്‍ശിക്കുന്നതെന്നും ദുര്‍ഗ ചോദിക്കുന്നു.എംടി വാസുദേവന്‍ നായരുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ദുര്‍ഗ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നബീസ എന്ന നായിക കഥാപാത്രത്തെയാണ് ദുര്‍ഗ അവതരിപ്പിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എംടി വാസുദേവന്‍ നായരുടെ കഥ, ലാലേട്ടന്റെ നായിക, സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍, സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള ഭാഗ്യം തുടങ്ങി ഒട്ടേറെ സന്തോഷങ്ങള്‍ ഈ സിനിമയിലൂടെ ലഭിക്കുന്നുണ്ടെന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞു.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

11 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago