മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗോപിക. ഫോര്‍ ദ് പീപ്പിള്‍, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടി വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു.
എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത താരത്തിന്റെ ചിത്രങ്ങളൊന്നും അധികം പുറത്തുവന്നിട്ടില്ല.
ഇപ്പോഴിതാ താരം കുടുംബസമേതം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയിരിക്കുകയാണ്.
വിവാഹശേഷം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തുന്നത്.
നാട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിലുണ്ട്. മഞ്ഞ ഡ്രസില്‍ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍.
ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭര്‍ത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം.
ആമി, ഏദന്‍ എന്നിവരാണ് മക്കള്‍. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവില്‍ അഭിനയിച്ചത്. ഗേളി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…