ബോളിവുഡ് താരം ഇല്യാന ഡിക്രൂസിന് ദക്ഷിണേന്ത്യയിൽ സിനിമകളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി. പുതിയ ചിത്രത്തിനായി അഡ്വാൻസ് നൽകിയിട്ടും ഡേറ്റ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും ആരോപിച്ച് ഒരു തമിഴ് നിർമ്മാതാവ് ഇല്യാനയ്ക്കെതിരെ പരാതി നൽകിയിരുന്നു.
ഈ വിഷയം ഫിലിം ചേംബറിന് മുൻപാകെ എത്തിയതോടെയാണ് ഇല്യാന ഡിക്രൂസിനെ നാല് ഭാഷകളിൽ അഭിനയിക്കുന്നതിൽ നിന്നു വിലക്കിയത്. അതേസമയം അഭിഷേക് ബച്ചനൊപ്പം ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് ഇല്യാന അവസാനമായി അഭിനയിച്ചത്. അതേ സമയം രൺദീപ് ഹൂഡയ്ക്കൊപ്പം അൺ ഷെയർ ആൻഡ് ലൗലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട് താരം.
ഇല്യാന ഡിക്രൂസിന്റെ സബ് ഗജബ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവെയാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലാണ് ഇല്യാന ഡിക്രൂസിനെ കൂടുതലായി കാണപ്പെടാറുള്ളത്. തെലുങ്ക് ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന ഡിക്രൂസ് വെള്ളിത്തിരയിലേക്ക് എത്തിയത്. ആ സിനിമ വൻ വിജയമായിരുന്നു. ഫിലിംഫെയർ അവാർഡ് സൗത്ത്, ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ചിത്രത്തിലെ അഭിനയത്തിന് നടിയെ തേടിയെത്തിയിരുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…