ജയമോഹന് തികഞ്ഞ അഹങ്കാരവും സംഘപരിവാര്‍ കുബുദ്ധിയുമാണ്!! രൂക്ഷ വിമര്‍ശനവുമായി നടി ലാലി

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്‌ക്കെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ ആരോപിച്ച ആരോപണങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് മയക്കുമരുന്നിനടിമകളാണെന്നും കുടിച്ച് കൂത്താടി നടക്കുന്നവരുമാണെന്നായിരുന്നു ജയമോഹന്റെ വിവാദ പരാമര്‍ശം. സിനിമാ ലോകത്തുനിന്നും വലിയൊരു ആക്രമണമാണ് ജയമോഹന്‍ നേരിടുന്നതും.

നടി ലാലി പിഎമ്മും ജയമോഹനെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ്. ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍ കുബുദ്ധിയും ഉണ്ടെന്ന് നടി ലാലി പറയുന്നു. ലാലി ഫെയ്‌സ്ബുക്കില്‍ പങ്കിട്ട കുറിപ്പ് വൈറലായിരിക്കുകയാണ്.

ജയമോഹന്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്‌നമായി ഞാന്‍ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത്.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്‌നാട്ടുകാര്‍ എടുത്തു വിജയിച്ചു കഴിയുമ്പോള്‍ ശബരിമലയിലേക്ക് വരുന്ന തമിഴ് അയ്യപ്പന്മാര്‍ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്പയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നത് ശരിയാണോ? കാട്ടില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് ഇടുന്നത് മലയാളികള്‍ ആണെന്ന് അവര്‍ കണക്കെടുത്തിട്ടുണ്ടോ? എങ്ങനെയാണ് പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത്?

ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍ കുബുദ്ധിയും ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

പക്ഷേ തീര്‍ച്ചയായും മലയാളികള്‍ക്ക് എന്നല്ല ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികള്‍ക്കും ഒരു സഞ്ചാരസാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈന്‍ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതുമാണെന്നും ലാലി പറയുന്നു.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago