രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

Follow Us :

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച് നടി ലെന. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ (IISc) പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച കാര്യമാണ് സോഷ്യൽ മീഡിയയിലൂടെ ലെന പങ്കുവച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ ഓർബിറ്റൽ മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ തീർത്തും ലളിതമായി പ്രശാന്ത് അവതരിപ്പിക്കുന്നത് കാണാം. ഒരുപാട് പേരാണ് പ്രശാന്തിന് ആശംസകളുമായി ലെനയുടെ പോസ്റ്റിലും എത്തിയത്.

ജനുവരി 17ന് ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ‌ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന എല്ലാവരെയും അറിയിച്ചത്. ജനുവരിയിൽ വിവാഹം കഴി‍ഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് കൊണ്ടായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു.