അഞ്ച് കിലോയുടെ ഭീമന് ലഡ്ഡു കൊണ്ട് വന്ന് ഷൂട്ടിംഗ് സെറ്റിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ലെന. താരം തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. യാത്രകളേയും ഭക്ഷണത്തേയും ഒരുപാട് ഇഷ്ടപ്പെടുന്ന ലെന പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ ഏറ്റവും പുതിയ സിനിമാ സെറ്റില്‍ വെച്ചാണ് ലഡ്ഡു കൊണ്ടു വന്ന് മറ്റ് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ലെന സര്‍പ്രൈസ് ഒരുക്കിയത്.
ബാഗ് തുറക്കുന്നതിന് മുന്‍പ് തന്നെ ഇതെത്ര ലഡ്ഡു ഉണ്ടെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാമോ എന്ന് നടി സെറ്റില്‍ എല്ലാവരോടുമായി ചോദിക്കുന്നുണ്ട്. എന്നാല്‍ അത് ഇത്രവലിയ ഒറ്റ ലഡ്ഡു ആയിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.. എന്താണ് ലെന ബാഗില്‍ നിന്ന് പുറത്തെടുക്കുന്നത് എന്ന് കാണാന്‍ സെറ്റില്‍ എല്ലാവരും ആകാംക്ഷയോടെ കാത്ത്നില്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ലഡ്ഡു പുറത്തെടുത്തതോടെ എല്ലാവരും ആശ്ചര്യപ്പെട്ടു..
നടന് സൗബിനും വീഡിയോ പകര്‍ത്തുന്നുണ്ട്. അഞ്ച് കിലോയോളം വരുന്ന ലഡ്ഡുവാണ് ഇത് എന്ന് ലെന തന്നെ പറയുന്നു,. അതിനിടെ ലഡ്ഡുവിന്റെ വലുപ്പം കണ്ട് ആ കോടാലി ഇങ്ങെടുത്തേ എന്നാണ് സെറ്റില്‍ വെച്ച് ഒരാള്‍ കമന്റ് പറഞ്ഞത്. പിന്നീട് അവിടെ കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. സൗബിനും ലെനയും എല്ലാം ഒന്നിക്കുന്ന സിനിമയുടെ ലൊക്കേഷനാണ് ഇത്.
ലൊക്കേഷന്‍ ഫണ്‍ എന്നാണ് നടി വീഡിയോ പങ്കുവെച്ച് ഹാഷ്ടാഗ് ആയി കുറിച്ചത്. അതേസമയം, മോണ്‍സ്റ്ററാണ് ലെന അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മോണ്‍സ്റ്റര്‍.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…