കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി സൂര്യ നല്‍കിയ ഗിഫ്റ്റിനെ കുറിച്ച് ലിജോ മോള്‍

സൂര്യ നായകനായെത്തിയ ജെയ് ഭീമില്‍ മികച്ച പ്രകടനമാണ് മലയാളികളുടെ സ്വന്തം ലിജോ മോള്‍ കാഴ്ച വെച്ചത്. ചിത്രത്തിന് ശേഷം താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. ”മഹേഷിന്റെ പ്രതികാരം’ കണ്ടാണ് ആദ്യ തമിഴ് സിനിമ ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’യിലേക്കു വിളിക്കുന്നത്. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമില്‍ താന്‍ കഥാപാത്രം നന്നായി ചെയ്തതിന് സൂര്യ തനിക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് ലിജോ മോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

‘ഷൂട്ടിങ് തീരാറായ അവസരത്തില്‍ ഒരുദിവസം സൂര്യ സാറിന്റെ അസിസ്റ്റന്റ് ആയ കുമാര്‍ അണ്ണന്‍ വന്നിട്ടുപറഞ്ഞു എന്നെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന്. ഫുള്‍ മേക്കപ്പിലിരിക്കുകയാണ്. എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. അപ്പോളവിടെ ജയ് ഭീമിന്റെ മറ്റൊരു നിര്‍മാതാവായ രാജശേഖര പാണ്ഡ്യന്‍ സാറുമുണ്ട്. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണമാലയാണെന്ന് മനസിലായത്.’ ലിജോ പറഞ്ഞു.

അതേസമയം വിവാഹം കഴിഞ്ഞു എന്നു കരുതി സിനിമയില്‍ തുടരാന്‍ തനിക്കു ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും നടി വെളിപ്പെടുത്തി. അതെല്ലാം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളായാണു കരുതുന്നത്. വിവാഹം കഴിഞ്ഞാല്‍ സിനിമാരംഗത്തെ മൂല്യം കുറയുമെന്ന തോന്നല്‍ മുന്‍പ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയുണ്ടെന്നു തോന്നുന്നില്ല. എന്റെ കാര്യത്തില്‍ ഭര്‍ത്താവ് അരുണ്‍ നല്ല പിന്തുണയാണെന്നും താരം പറഞ്ഞു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago