ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. നടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുണെയില്‍ ഒരു ഫാഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം.
അതേസമയം, നടിയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു. എംഎന്‍എസ് കോലാപ്പൂര്‍ പ്രസിഡന്റ് ജയരാജ് ലാന്‍ഡേജ് ആണ് നടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.