അഭിനയം മാത്രമല്ല നൃത്തവും തനിക്കറിയാം; മനോഹര ചുവടുകളുമായി മഞ്ജിമ മോഹൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി മഞ്ജിമ മോഹൻ. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും പ്രത്യേക വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് താരം. കഴിഞ്ഞ വർഷമായിരുന്നു മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ, അഭിനയ വിശേഷങ്ങൾക്കും കുടുംബവിശേഷങ്ങൾക്കും അപ്പുറം തനിക്ക് നന്നായി നൃത്തം ചെയ്യാൻ അറിയാം എന്നു അറിയിച്ചിരിക്കുകയാണ് താരം.

എന്റെ പ്രിയങ്കരിയായ പെൺകുട്ടിക്കൊപ്പം പ്രിയപ്പെട്ട ഗാനത്തിന് ചുവടുവയ്ക്കുന്നു എന്നാണ് നൃത്ത വീഡിയോ പങ്കുവെച്ച് മഞ്ജിമ കുറിച്ചത്. വീഡിയോയിൽ മനോഹരമായി നൃത്തം ചെയ്യുന്ന മഞ്ജിമ കാണാൻ കഴിയും. ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻ ഒരു വടക്കൻ സെൽഫിയിലൂടെയാണ് നായികയായി അരങ്ങേറിയത്.

പിന്നീട് തമിഴ് സിനിമയിൽ സജീവമായ താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മിഖായേൽ എന്ന സിനിമയിലൂടെ മഞ്ജിമ മലയാളത്തിലേക്ക് എത്തിയത്.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘അച്ചം യെൻബത്ത് മടമൈയട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതേ സമയം 2019-ൽ ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും ‘ദേവരാട്ടം’ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ സുഹൃത്തുക്കളായിന്നു . പിന്നീടാണ് പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതും.

Ajay

Recent Posts

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

25 mins ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

54 mins ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

58 mins ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

1 hour ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

1 hour ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

1 hour ago