‘ഗുഡ് നൈറ്റ്’ നടി മീത രഘുനാഥ് വിവാഹിതയായി

തമിഴ് നടി മീത രഘുനാഥ് വിവാഹിതയായി. ഏറെ നാളായുള്ള സൗഹൃദത്തിന് ശേഷമാണ് മീത വിവാഹതിയായത്. വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പങ്കുവച്ചിട്ടില്ല. വിവാഹചിത്രങ്ങളെല്ലാം മീത തന്നെ പങ്കുവച്ചിട്ടുണ്ട്. മീതയുടെ ജന്മനാടായ ഊട്ടിയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം. വളരെ ലളിതമായ ചടങ്ങായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മാര്‍ച്ച് 17 നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഭര്‍ത്താവിനൊപ്പമുളള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പങ്കുവച്ചിട്ടില്ല. കഴിഞ്ഞ നവംബറിലായിരുന്നു മീതയുടെ വിവാഹനിശ്ചയം നടന്നത്.

മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് മീത ആരാധകരെ സ്വന്തമാക്കിയത്. ഗുഡ് നൈറ്റ് എന്ന സിനിമയില്‍ മണികണ്ഠന്റെ ഭാര്യയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈവ് സിക്‌സ് സെവന്‍ എയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ് മീത അഭിനയരംഗത്ത് എത്തിയത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago