എന്റെയൊപ്പം വന്ന് കിടന്നുറങ്ങാമോ ; മുക്തയ്ക്ക് കത്തെഴുതി കണ്മണി

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നായികമാരില്‍ ഒരാളാണ് നടി മുക്ത. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയ താരം ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സജീവമാണ്.നമ്മള്‍ എന്ന പരമ്പരയിലാണ് മുക്ത ഇപ്പോൾ അഭിനയിക്കുന്നത്.ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മുക്തയുടെ സിനിമാ അരങ്ങേറ്റം.പിന്നീട് മലയാളത്തിലും തമിഴിലുമടക്കം തിളങ്ങിയ താരം വിവാഹ ശേഷമാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കിയാര എന്നൊരു മകളാണ് ഇവര്‍ക്കുള്ളത്. മുക്തയുടെ പാത പിന്തുടര്‍ന്ന് കണ്മണി എന്ന് വിളിക്കുന്ന കിയാരയും ഇന്ന് അഭിനയത്തില്‍ സജീവമാണ്. പത്താം വളവ്, പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളില്‍ കിയാര അഭിനയിച്ച്‌ കഴിഞ്ഞു. സിനിമയിലെത്തും മുമ്പ് തന്നെ മുക്തയുടെയും റിമിയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ കണ്മണി മുൻപ് തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കിയാരയുടെ എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കിയാര തനിക്ക് എഴുതിയ ഒരു കത്ത് പങ്കുവെച്ചിരിക്കുകയാണ് മുക്ത. കണ്മണിയുടെ ക്യൂട്ട് കത്ത് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സ്‌പെല്ലിങ് മിസ്റ്റേക്കുകളും ഗ്രാമര്‍ മിസ്റ്റേക്കുകളും ഉണ്ടെങ്കിലും കിയാര പറയാന്‍ ഉദ്ദേശിച്ച കാര്യം അതേ ഫീലോടെ മുക്തയിലേക്കും, വായിക്കുന്ന നമ്മളോരോരുത്തരിലേക്കും എത്തും. അത്തരത്തിലാണ് കിയാര സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്. ഷൂട്ടിങിന് പോയ അമ്മയെ മിസ്സ് ചെയ്യുന്ന ഒരു മകളുടെ സങ്കടമാണ് കത്തില്‍. ‘അമ്മ ഇവിടെ ഇല്ലാത്തതു കൊണ്ട് എനിക്ക് സങ്കടം വരുന്നു. എന്റെയൊപ്പം വന്ന് കിടന്നുറങ്ങാമോ. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ. ഞാന്‍ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുയാണ്. ഓകെ അമ്മ. എല്ലാ ആശംസകളും. സങ്കടപ്പെടേണ്ട,’ എന്നാണ് കിയാര കത്തില്‍ കുറിച്ചിരിക്കുന്നത്. സങ്കടത്തോടെ നിന്നെ ഞാനും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മുക്ത മകളുടെ കത്ത് പങ്കു വെച്ചിരിക്കുന്നത്. ‘നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് പറയാന്‍ കഴിയില്ല. അത്രയധികം സ്‌നേഹവും സന്തോഷവും കൊണ്ട് നീ എന്റെ ഹൃദയം നിറച്ചു. ലവ് യു ഡാ ചക്കരേ’, എന്നും മുക്ത എഴുതി.

ഭാമ, സരയു മോഹന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്‌പെല്ലിങും ഗ്രാമറും ഒന്നും നോക്കേണ്ട, എന്താണോ പറയാന്‍ ആഗ്രഹിച്ചത് അത് വളരെ ഭംഗിയായി അവള്‍ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. നിരവധി പേരാണ് അമ്മയ്ക്കും മകള്‍ക്കും അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്. സീരിയലിലെ തന്റെ നെഗറ്റീവ് കഥാപാത്രം കണ്ട് കണ്മണി പ്രതികരിച്ചതിനെ കുറിച്ച്‌ മുൻപൊരു അഭിമുഖത്തില്‍ മുക്ത പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ‘ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കണ്‍മണിക്ക് സന്തോഷമായിരുന്നു. എന്നാല്‍ ചില രംഗങ്ങള്‍ കണ്ട് അവള്‍ പ്രതികരിച്ചിരുന്നു. അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്. മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു അവള്‍ ചോദിച്ചത് എന്നും മുക്ത പറഞ്ഞു. പത്താം വളവില്‍ അഭിനയിച്ച ശേഷം അതെല്ലാം അഭിനയമാണെന്ന് മകള്‍ക്ക് മനസിലായെന്നും മുക്ത പറയുകയുണ്ടായി. ചില സിനിമകളൊക്കെ കണ്ട് ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവള്‍ വന്നിട്ട് അമ്മാ അത് അഭിനയമല്ലേ, അത് അങ്കിളിന്റെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതെന്നൊക്കെ പറയും. പത്താം വളവില്‍ അഭിനയിച്ചതോടെ ഷൂട്ട് ചെയ്യുമ്പോൾ ഉള്ള  കാര്യങ്ങളൊക്കെ അവള്‍ക്ക് അറിയാമെന്നാണ് മുക്ത പറയുന്നത്.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago