navya nair about oruthee
ഒരിടവേളയ്ക്കു ശേഷം നവ്യ നായര്‍ തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. യഥാര്‍ത്ഥ ജീവിതയുമായി ബന്ധപ്പെടുത്തുന്നതാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം. നീതിയ്ക്കു വേണ്ടി പോരാടിയ രാധാമണിയുടെ അസാധാരണ കഥ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രമേറ്റെടുത്തവര്ക്ക് നന്ദി പറയുകയാണ് നവ്യ. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
”പ്രേക്ഷകരോടാണ് എനിക്കാദ്യമായി നന്ദിപറയാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കെത്തുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. സിനിമ കണ്ടും കഥാപാത്രത്തെ ഇഷ്ടപ്പെട്ട് ഒരുപാടുപേര് വിളിക്കുന്നുണ്ട്. ജീവിതവുമായി ചേര്‍ന്ന് നില്ക്കുന്ന, സ്വന്തം ജീവിതത്തിന്റെ ഭാഗമായൊരാളെയാണ് സ്ക്രീനില്‍ കാണാനായത് എന്നാണ് പലരും പറഞ്ഞത്.
സീനുകള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് വൈകാരികമായി ചിലര്‍ വിവരിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി ചേര്‍ന്ന് നില്ക്കുന്ന കഥയാണ് ‘ഒരുത്തീ’യുടേത്. ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചു വരണമെന്ന ആഗ്രഹം സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് ഞാന്‍. നവ്യ പറയുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…