‘ഭാര്യയായി കൂടെ കഴിയാന്‍ മാസം 25 ലക്ഷം’ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു ചന്ദ്ര

ചുരുക്കം ചില സിനിമകളിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് നടി നീതു ചന്ദ്ര. 2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. 2005 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നീതു മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെയായിരുന്നു ഈ നേട്ടം.എന്നാല്‍ പിന്നീട് നീതു സിനിമാ രംഗത്തുനിന്നും അപ്രത്യക്ഷയായി. ഇപ്പോഴിതാ നടിയുടെ ഒരു വെളിപ്പെടുത്തലാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്. മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചുവെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണെന്ന് താരം പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്ന് അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നാണ് നീതു വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ഇതുപോലെ പല ദുരനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

 

 

 

Aswathy