നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നെന്ന വാര്‍ത്ത സര്‍പ്രൈസ് ആയിട്ടാണ് ആരാധകരിലേക്ക് എത്തിയത്. പ്രണയത്തെ കുറിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി നൂറിന് ഷെരീഫും നടന് ഫഹിം സഫറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നിശ്ചയ വീഡിയോ പുറത്തുവന്നപ്പോഴാണ് സിനിമാലോകം പോലും വിവാഹ വാര്‍ത്ത അറിയുന്നത്.
ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയത്തിന്റെ മുന്നൊരുക്കത്തിന്റെ വീഡിയോ ആരധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിവാഹനിശ്ചയ വേദിയിലേക്ക് നൂറിന് സ്വയം കാര്‍ ഓടിച്ചാണ് എത്തിയത്.
2017 ലിറങ്ങിയ ഒമര്‍ ലുലു ചിത്രം ചങ്ക്സിലൂടെയാണ് നൂറിന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒമര്‍ ലുലുവിന്റെ തന്നെ ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയും നൂറിനെ ശ്രദ്ധേയയായ താരമാക്കി മാറ്റി.
ജൂണ്‍, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഫഹീം സഫര്‍ ശ്രദ്ധ നേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഫഹീം ആയിരുന്നു.