അസഹനീയമായ വേദനയിലും ഞാന്‍ പുഞ്ചിരിച്ചു!! അതിജീവിച്ചതില്‍ അഭിമാനമെന്ന് പാര്‍വ്വതി

മലയാളത്തിന്റെ പ്രിയ താരമാണ് നടി പാര്‍വതി തിരുവോത്ത്. ഒരുപിടി നല്ല ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളില്‍ പാര്‍വതി കൈയ്യടി നേടിയിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ പാര്‍വതി നേടിയിട്ടുണ്ട്.

സാമൂഹമാധ്യമങ്ങളില്‍ സജീവമാണ് പാര്‍വതി. സാമൂഹിത വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നു പറയാറുണ്ട് താരം. അതിന്റെ പേരില്‍ താരം വിവാദങ്ങളില്‍ പെട്ടിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. താന്‍ ജീവിതത്തില്‍ അനുഭവിച്ച ദുരിതകാലമാണ് പാര്‍വതി പങ്കുവയ്ക്കുന്നത്. 2019ലെ ഓണക്കാലമാണ് പാര്‍വതി ഓര്‍മ്മിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും വിഷമം പിടിച്ച സമയം താന്‍ അതിജീവിച്ചുവെന്നും അതില്‍ അഭിമാനിക്കുന്നെന്നും പാര്‍വതി പറയുന്നു. പ്രതീക്ഷയുമില്ലാതിരുന്നിടത്ത് കൂടെനിന്ന പ്രിയപ്പെട്ടവരോട് നന്ദിയുണ്ടെന്നും താരം പറയുന്നു.

2019ല്‍ എന്റെ സഹോദരന്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. അത് ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായാണ് ഞാന്‍ അത് ഓര്‍ക്കുന്നത്. ഈ ഫോട്ടോകള്‍ എടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, ഞാന്‍ അനുഭവിച്ച വേദനയെ അതിജീവിക്കാന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ എനിക്കൊപ്പം എന്റെ പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ട് പോകാനാകാതിരുന്നപ്പോള്‍ അവരെന്നെ നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ പുഞ്ചിരിച്ചു. ഞാന്‍ മുന്നോട്ട് പോയി, അതിജീവിച്ചു. ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓര്‍ക്കുകയാണ്. ഈ ചിത്രങ്ങള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു,’എന്നാണ് പാര്‍വതി പറയുന്നത്.

ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളിലൂടെ താരത്തിനോടുള്ള സ്‌നേഹമറിയിക്കുന്നത്. വേദനയെ അതിജീവിച്ചതില്‍ സന്തോഷമെന്നും താരത്തെയോര്‍ത്ത് അഭിമാനിക്കുന്നെന്നും ആരാധകര്‍ പറയുന്നു.

പാ രഞ്ജിത് ചിത്രം ‘തങ്കലാനാ’ണ് പാര്‍വതിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിയാന്‍ വിക്രം ആണ് ചിത്രത്തില്‍ നായകന്‍. ചിത്രം തിയ്യേറ്ററിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

Anu