നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

Follow Us :

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാമിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ താരത്തിന് മരണം സംഭവിക്കുകയായിരുന്നു.

താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. അതിനിടെ ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.

താരം കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവ സമയത്ത് പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവരും കൂടെയുണ്ടായിരുന്നു. അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടു. നടിയുടെ വിയോഗത്തില്‍ സിനിമാ സീരിയല്‍ മേഖലയിലെ താരങ്ങള്‍ അനുശോചിച്ചു.