മാധ്യമ പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നു; നടി പൊലീസില്‍ പരാതി നല്‍കി

നടി പവിത്ര ലോകേഷ് തന്നെ മാനസികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി. മൈസൂരു നഗരത്തിലെ വി വി പുരം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കര്‍ണാടക സ്വദേശിനിയായ പവിത്ര ലോകേഷ്, സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ പിതാവ് കൂടിയായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയുടെ രണ്ടാനച്ഛന്‍ നരേഷുമായി വിവാഹിതയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി തന്നെ വഞ്ചിച്ചതായും ആരോപിച്ചു.

പവിത്ര ലോകേഷ് തന്റെ കൂട്ടുകാരിയും വഴികാട്ടിയും തത്ത്വചിന്തകയും ഉറ്റസുഹൃത്തുമാണെന്ന് നരേഷ് വ്യക്തമാക്കി. അവളുടെ പിന്തുണയോടെ വിഷാദത്തിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നരേഷിനെ വിവാഹം കഴിച്ചിട്ടില്ലെന്നും തങ്ങളുടെ ബന്ധം തെറ്റിദ്ധരിക്കരുതെന്നും പവിത്ര ലോകേഷ് വ്യക്തമാക്കി. തന്റെ സ്വകാര്യതയും വ്യക്തിയെന്ന നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശവും ആര്‍ക്കും ലംഘിക്കാനാവില്ലെന്നും അവര്‍ അടിവരയിട്ടു. നരേഷും രമ്യാ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അവര്‍ പറയുന്നു.

ചില മാധ്യമപ്രതിനിധികള്‍ തന്നെ പിന്തുടരുകയും തന്റെ മനസ്സമാധാനം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പവിത്ര ലോകേഷ് പറഞ്ഞു. അത് തനിക്ക് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും അവര്‍ വിശദീകരിച്ചു. ഇതിന് കൂട്ടുനില്‍ക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പവിത്ര ലോകേഷ് നേരത്തെ തന്നെ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ആ അക്കൗണ്ടുകളില്‍ വന്നിട്ടുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതിന് ശേഷം തന്നെക്കുറിച്ച് വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.

സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന കന്നഡ നടന്‍ അന്തരിച്ച മൈസൂരു ലോകേഷിന്റെ മകള്‍ പവിത്ര ലോകേഷ് കന്നഡ, തെലുങ്ക് ഭാഷകളില്‍ സജീവമാണ്. ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായി ചെറുതും വലുതുമായ സ്‌ക്രീനുകളില്‍ അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് സുചേന്ദ്ര പ്രസാദും സഹോദരന്‍ ആദി ലോകേഷും കന്നഡ ചലച്ചിത്രമേഖലയിലെ അഭിനേതാക്കളാണ്.

Gargi

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

31 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago