ഉള്ളുലയ്ക്കുന്ന ദു:ഖവാര്‍ത്ത…!! പങ്കുവെച്ച് നടി പ്രവീണ, അച്ഛനായിരുന്നു എന്റെ ഗുരു…

മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് പ്രവീണ. സിനിമാ മേഖലയില്‍ പണ്ടത്തെ അത്ര സജീവമല്ലെങ്കിലും മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നും പറയാന്‍ വയ്യ. എന്നാല്‍ പുതിയ സിനിമയായ സുമേഷ് ആന്റ് രമേശ് എന്ന ചിത്രത്തിലൂടെ താരം വീണ്ടും ശക്തമായ തിരിച്ചു വരവ്് നടത്തിയിരിക്കുകയാണ്. വളരെ നല്ല അഭിപ്രായങ്ങള്‍ നേടി തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിന് ഇടെയാണ് പ്രവീണയെ തേടി ആ ദു:ഖവാര്‍ത്ത എത്തിയിരിക്കുന്നത്. താരത്തിന്റെ അച്ഛന്റെ വിയോഗ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അച്ഛന്റെ വേര്‍പാടില്‍ മലയാളികളുടെ ഉള്ളുലയ്ക്കുന്ന ഒരു കുറിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അച്ഛന്റെ വിയോഗത്തെ കുറിച്ച് പ്രവീണ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം അറിയിച്ചത്. ഒപ്പം അച്ഛനെക്കുറിച്ചും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികളര്‍പ്പിച്ചു എത്തുന്നത്. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ പ്രൊഫസറായിരുന്ന പ്രവീണയുടെ പിതാവ്. ‘കുളക്കട അണ്ണന്‍ എന്ന് സൗഹൃദസംഘത്തില്‍ അദ്ദേഹം സ്നേഹിക്കപ്പെട്ടിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കഥാപ്രസംഗകല സാറിന് വലിയ ആവേശമായിരുന്നു. ഭേദപ്പെട്ട രീതിയില്‍ കഥ പറകയും ചെയ്തിരുന്നു’, എന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രിയപ്പെട്ടവര്‍ പറയുന്നു. എന്റെ അച്ഛന്‍, എന്റെ ഗുരു, ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിധിയില്‍ പൂകി എന്നാണ് താരം അച്ഛനോടൊപ്പമുള്ള ഫോട്ടോയ്ക്ക് അടിയില്‍ കുറിച്ചിരിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago