സിനിമാ താരങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്തും അവരുടെ ഫേക്ക് ഐഡികള്‍ ഉണ്ടാക്കി അത് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ഒരു പ്രത്യേക സുഖം കണ്ടെത്തുന്ന ചില മാനസിക വൈകല്യമുള്ളവരുണ്ട്. ഇതിനോട് അനുബന്ധിച്ച് ഒരുപാട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എങ്കിലും ചെയ്യേണ്ടവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത്കൊണ്ടേയിരിക്കുന്നു എന്നതാണ് വാസ്തവം. പലരും മുഖച്ഛായ പേടിച്ച് പ്രതികരിക്കാതെ ഇരിക്കുന്നു എന്നതും കഷ്ടമാണ്. എന്നാലിപ്പോഴിതാ തനിക്ക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞ് അതിന് എതിരെ നടപടിയും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടി പ്രവീണ.
താരത്തിനും ഇത്തരത്തില്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത് പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ… സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. മുമ്പ് ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റാഗ്രമില്‍ എന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ സൈബര്‍ ഇടങ്ങളില്‍ അത്ര സജീവമല്ല.
ഇതോടെ ഞാന്‍ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവര്‍ത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്..’ പ്രവീണ ചോദിക്കുന്നു. പ്രവീണയുടെ പരാതിയില്‍ പ്രതിയെ ഇതിനോടകം തന്നെ പിടികൂടിയിട്ടുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…