നായികമാരുടെ കരിയറില്‍ പലപ്പോഴും വെല്ലുവിളിയാകുന്ന ഒന്നാണ് അവരുടെ വിവാഹം.വിവാഹ ശേഷം പല നടിമാരും സിനിമയില്‍ നിന്നും മാറി നില്‍ക്കാറാണ് പതിവ്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ മലയാളത്തിലും തമിഴിലുമൊക്കെ തിളങ്ങി നിന്ന സൂപ്പര്‍ നായികമാരില്‍ പലരും ഇന്ന് കുടുംബ ജീവിതത്തിലേക്ക് മാത്രമായി ഒതുങ്ങി പോയിരിക്കുകയാണ്. വിവാഹ ശേഷം അവസരങ്ങള്‍ കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിവാഹം കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നായികമാര്‍ പലരും ഈ പരാതി പങ്കു വയ്ക്കാറുണ്ട്. അതേസമയം ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരം സിനിമ ഉപേക്ഷിക്കേണ്ടി വരുന്ന ചില നായികമാരുമുണ്ട്. അങ്ങനെയുള്ളവര്‍ പലരും ആ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ചയും വിരളമല്ല. അക്കൂട്ടത്തില്‍ ഒരാളാണ് തമിഴ് സിനിമാ-സീരിയല്‍ താരമായ രാധ. ആന്ധ്ര പ്രദേശ് സ്വദേശിയാണ് രാധ. രണ്ടായിരത്തിരണ്ടിൽ എസ് കെ. മുരളിയും വടിവേലുവും പ്രധാന വേഷങ്ങളില്‍ എത്തിയ കോമഡി ചലച്ചിത്രം സുന്ദര ട്രാവല്‍സിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രാധ. ചിത്രം വലിയ ഹിറ്റായി മാറിയതോടെ രാധയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്നും സുന്ദര ട്രാവല്‍സിലെ നായികയായാണ് രാധ അറിയപ്പെടുന്നത്. അതിനുശേഷം ഗെയിം എന്ന ആക്ഷൻ സിനിമയിലും താരം അഭിനയിച്ചെങ്കിലും പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സുന്ദര ട്രാവല്‍സിന്റെ റിലീസിന് ശേഷം സിനിമയുടെ നിർമ്മാതാവ് എസ്.വി. തങ്കരാജ് തന്റെ അടുത്ത് കിടന്നാൽ തന്റെ അടുത്ത സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്തതായി രാധ ആരോപിച്ചിരുന്നു. ഇത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീടും മറ്റു പലരെക്കുറിച്ചും ഇത്തരത്തിലുള്ള പരാമർശങ്ങളിൽ രാധ ഭാഗമായിട്ടുണ്ട്. പല കേസുകളും ഇതിന്റെയൊക്കെ പേരിൽ ഉണ്ടായിട്ടും ഉണ്ട്.
പിന്നീട് വര്‍ഷങ്ങളായി അഭിനയ ലോകത്ത് നിന്നും മാറി നിന്നിരുന്ന താരമിപ്പോള്‍ വിജയ് ടിവിയിലെ ഭാരതി കണ്ണമ്മ എന്ന പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. അതിനിടെ ഒരു അഭിമുഖത്തില്‍ വിവാഹമാണ് തന്റെ കരിയര്‍ ഇല്ലാതാക്കിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാധ. എന്നൂര് പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് ഇൻസ്പെക്ടറായിരുന്ന വസന്ത രാജിനെയാണ് രാധ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് രാധ പോലീസുകാരനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭര്‍ത്താവിന് സംശയ രോഗമായിരുന്നുവെന്നും രാധ പറയുന്നു. തുടര്‍ന്ന് രാധ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വിവാഹ ശേഷം ഞാൻ വീടും കുടുംബവുമായി ഒതുങ്ങിക്കൂടി. ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു ഇത്. വിവാഹിതയായതോടെ എനിക്ക് എന്റെ കരിയര്‍ നഷ്ടപ്പെട്ടു. ഞാൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്റെ ജോലി മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തി വിവാഹം കഴിക്കണമായിരുന്നു. നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് ജീവിക്കുക. അതാണ് നല്ലത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ഞാൻ ചെയ്തു. ഈ തെറ്റ് ഇനിയാരും ആവര്‍ത്തിക്കരുത്. ഒരു അഭിനേത്രി എന്ന നിലയില്‍ ഇന്നത്തെ യുവ നടിമാര്‍ക്കുള്ള എന്റെ ഉപദേശമാണിത് എന്നും രാധ അഭിമുഖത്തില്‍ പറഞ്ഞു. സുന്ദര ട്രാവല്‍സ്, ഗെയിം എന്നീ സിനിമകള്‍ കൂടാതെ അടവാദി, കഥവരയൻ തുടങ്ങിയ സിനിമകളിലും രാധ അഭിനയിച്ചിട്ടുണ്ട്. ഭൈരവി ആവികള്ക്ക് പ്രിയമാണവള്‍ ആണ് രാധ ആദ്യമായി അഭിനയിച്ച ടെലിവിഷൻ പരമ്പര. ഭാരതി കണ്ണമയിലൂടെ സിനിമയിലും സീരിയലിലും വീണ്ടും സജീവമാകാമെന്ന പ്രതീക്ഷയിലാണ് രാധ ഇപ്പോൾ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…