ഗ്ലാമറസ് ആയാല്‍ സൂപ്പര്‍നായിക ആവാമെന്ന് പറഞ്ഞു!! രമ ദേവി

സീരിയല്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രമ ദേവി. ചെറുപ്പത്തിലേ സിനിമയിലെത്തിയ താരം ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഇപ്പോഴിതാ നടി മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഗ്ലാമറസ് വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്നും അതിന്റെ കാരണവും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

അതേസമയം, ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു അവര്‍ പറഞ്ഞു. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും താന്‍ നോക്കാറില്ലെന്നും രമ പറയുന്നു.

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തതിന് കാരണം, അത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ച്ചപ്പാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ യോജിച്ചത് അല്ല. താനൊരു ആവറേജ് ആണെന്നും രമ പറയുന്നു.

ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാന്‍ പറ്റില്ല. തന്റെ ഒരു ശരീര പ്രകൃതത്തിന് ചേരുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അത് മാത്രമേ ഞാന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കാനൊന്നും തനിക്ക് ഇഷ്ടമില്ലെന്നും രമ പറയുന്നു.

അത്തരം സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. പിജി വിശ്വംഭരന്‍ സാറിന്റെ സിനിമയായികുന്നു. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് തന്നെ വിളിച്ചത്. അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നൊക്കെ സാര്‍ പറഞ്ഞിരുന്നു. പക്ഷേ അപ്പോള്‍ തന്നെ എനിക്ക് അത് വേണ്ടെന്നും ചെയ്യാന്‍ പറ്റില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും താരം പറയുന്നു.

അതിന് മുന്‍പ് വിശ്വംഭരന്‍ സാറിന്റെ ആഗ്നേയം സിനിമയിലും താന്‍ അഭിനയിച്ചിരുന്നു. അതില്‍ നല്ലൊരു കഥാപാത്രമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.

അതിന് ശേഷമാണ് രണ്ടാമതും സാര്‍ തന്നെ വിളിച്ചത്, എങ്കിലും തനിക്ക് താല്‍പര്യം ഇല്ലെന്ന് വ്യക്തമാക്കി. ഭര്‍ത്താവും നിര്‍ബന്ധിച്ചിരുന്നു. എന്നാലും താന്‍ ചെയ്യില്ലെന്ന് തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് രമ ദേവി പറയുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

16 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

36 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

54 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago