Categories: Film News

പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടി രംഭ !! ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

താരങ്ങള്‍ തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുള്ളത്. എന്നാല്‍ വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് രംഭ. പലപ്പോഴും രംഭ വിവാഹമോചിതയായി, ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മക്കള്‍ക്കൊപ്പം കഴിയുകയാണ് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.എങ്കിലും വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് നടി തന്നെ വരാറുണ്ട്. വിവാഹമോചന വാര്‍ത്ത കൊടുംപിരി കൊണ്ട് നിന്ന സമയത്തായിരുന്നു മൂന്നാമത് ഒരു ആണ്‍കുഞ്ഞ് കൂടി രംഭയ്ക്ക് പിറക്കുന്നത്. ഇപ്പോഴിതാ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് രംഭയും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഭനും. ലോക് ഡൗണ്‍ ആയതിനാല്‍ മക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം.

വീട്ടില്‍ തന്നെ ഉണ്ടാക്കിയ കേക്കായിരുന്നു മുറിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആഘോഷ ചിത്രങ്ങളും വീഡിയോയും രംഭ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഇന്ദ്രനൊപ്പമുള്ള പത്ത് വര്‍ഷത്തെ ജീവിതത്തെ കുറിച്ചും കുടുംബത്തിന്റെ സന്തോഷത്തെ കുറിച്ചുമെല്ലാം കുറിപ്പെഴുതിയിരിക്കുകയാണ്. ഇതെല്ലാം അതിവേഗം വൈറലാവുകയും ചെയ്തു.’ഈ സാഹചര്യത്തില്‍ ലോകം മുഴുവനും തന്നെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ കഴിയുകയാണ്. ഞാന്‍ ഭര്‍ത്താവിനും മക്കളായ ലാന്യ, സാക്ഷ, ശിവിന്‍ എന്നിവര്‍ക്കൊപ്പം വീട്ടില്‍ തന്നെ ഇരുന്ന് ആഘോഷിക്കുകയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച്‌ വളരെയധികം അടുപ്പം നല്‍കുന്ന ദിവസമാണ്. പരസ്പരം സഹായിച്ച്‌ കൊണ്ട് ഞങ്ങള്‍ വീട്ടില്‍ കഴിയുകയാണ്.

വീട്ടില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് ഉണ്ടാക്കി. പുറത്ത് നിന്ന് വാങ്ങുന്നതിലും എത്രയോ സ്‌പെഷ്യലായിരുന്നു അത്. കേക്കിന്റെ എല്ലാ ഭാഗത്തും പത്ത് വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയകഥയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പെണ്‍മക്കളായ ലാന്യയും സാക്ഷയും സര്‍പ്രൈസ് കാര്‍ഡുകളുമായിട്ടെത്തിയത് വലിയ സന്തോഷം നല്‍കുന്നതായിരുന്നു. പ്രയാസകരമായ സമയങ്ങളില്‍ പൈസയോ മറ്റ് സമ്മാനങ്ങളോ അല്ല. സ്‌നേഹവും ഒത്തൊരുമയുമാണ് നമുക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നതെന്നും രംഭ പറയുന്നു’.ആന്ധ്രപ്രദേശ് സ്വദേശിനിയായ രംഭ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago