സിനിമാ സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു.. പ്രിയതാരത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹതാരങ്ങള്‍. 51-ാം വയസിലെ രശ്മിയുടെ വിയോഗം വിശ്വസിക്കാന്‍ കഴിയാതെ ഉരുകുകയാണ് സീരിയല്‍ ലോകം. കുറച്ച് നാളുകളായി താരത്തിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരസ്യ ചിത്രങ്ങളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ ലോകത്ത് സജീവമായ താരം, മലയാളം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവും മകനും അടങ്ങുന്നതായിരുന്നു രശ്മിയുടെ കുടുംബം.. ഭര്‍ത്താവ് ജയഗോപാല്‍.. മകന് പ്രശാന്ത് കേശവ.. രശ്മിയുടെ സ്വന്തം സുജാതയിലെ ”സാറാമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. പ്രിയതാരത്തിന്റെ വിയോഗത്തില്‍ സഹതാരങ്ങള്‍ അനുശോചനം അറിയിച്ചു.. സോഷ്യല്‍ മീഡിയയില്‍ നടന് കിഷോര്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു നോവായി മാറുകയാണ്.. രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല..
സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….സാറാമ്മ പോയി….രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍…..ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍….പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..ആദരവിന്റെ അഞ്ജലികള്‍….എന്നാണ് കിഷോര്‍ കുറിച്ചത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…