ബിഗ് ബിയുടെ കോൻ ബനേഗ ക്രോർപതിയിൽ തിളങ്ങി കജോളും രേവതിയും

Follow Us :

ബോളിവുഡ് സൂപ്പർ താരം. അമിതാഭ് ബച്ചൻ നയിക്കുന്ന പ്രശസ്ത ക്വിസ് ഷോയാണ് കോൻ ബനേഗ ക്രോർപതി. കഴിഞ്ഞ ദിവസം കോൻ ബനേഗ ക്രോർപതിയിൽ അതിഥികളായി എത്തിയത് നടിയും സംവിധായികയുമായ രേവതിയും ബോളിവുഡ് സൂപ്പർ നായിക കജോളുമായിരുന്നു. രേവതി സംവിധാനം ചെയ്ത സലാം വെങ്കി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും കോൻ ബനേഗ ക്രോർപതി എന്ന ഷോയിൽ എത്തിയത്.

സലാം വെങ്കിയിൽ കജോളാണ് നായികയായി അഭിനയിച്ചത്.സുജാത എന്ന മത്സരാർഥിക്കുവേണ്ടിയാണ് ഇരുവരും ഷോയിൽ പങ്കെടുത്തത്. കജോളും രേവതിയും ചേർന്ന് ക്വിസ് ഷോയിലൂടെ ആറ് ലക്ഷം രൂപയാണ് കളിച്ച് നേടിയത്.11 വർഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയായി എത്തുന്നത്.നടി എന്ന നിലയിൽ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധേയയാണ് രേവതി.

സലാം വെങ്കി എന്ന സിനിമ പറയുന്നത് അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും കഥയാണ്.ആമിർ ഖാൻ അതിഥിവേഷത്തിലെത്തുന്ന ചിത്രത്തിൽ വിശാൽ ജെത്വ, രാഹുൽ ബോസ്, പ്രകാശ് രാജ്, പ്രിയാമണി, അനീത് പട്ട, ജയ് നീരജ്, മാലാ പാർവതി,ആഹാന കുമ്ര, എന്നിവരാണ് പ്രധാന അഭിനേതാക്കളായി എത്തിയത്.