പൊതുയിടത്തു നിന്നും എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് നന്നായി അറിയാം! പ്രതികരിച്ച്; നടി റോഷ്‌ന ആന്‍ റോയ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും ,തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ പ്രശ്‌നങ്ങള്‍ ഒക്കെ വലിയ വാർത്തയായി മാറിയിരുന്നു.യദു വിനെതിരെ നടി റോഷ്‌ന ആന്‍ റോയ് നടത്തിയ തുറന്നു പറച്ചിൽ വളരെ വിമർശനങ്ങൾ ആണ് ഉണ്ടാക്കിയത്, ഇപ്പോളും നടിക്കെതിരെ വിമർശനങ്ങൾ എത്താറുണ്ട്, അതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി, ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്‌ന ഇക്കാര്യം വെളിപ്പെടുത്തുന്നത്, എന്റെ പ്രിയപ്പെട്ടവരോട്. മുഴുവനായി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുയന്ന് നടി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്

ഞാന്‍ കുറച്ച് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഇത് എന്റെ പേഴ്‌സണല്‍ പ്രൊഫൈല്‍ ആണ്. പൊതു ഇടത്തു വന്നു സംസാരിക്കുമ്പോള്‍ എങ്ങനെ, എന്ത് .ഏതു രീതിയില്‍ സംസാരിക്കണം എന്നുള്ളത് വ്യക്തമായ ബോധം എനിക്കുണ്ട്. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും എന്തു തോന്നിവാസം പറഞ്ഞാലും എനിക്കു ഒരു ചുക്കുമില്ലെന്ന ഭാവത്തില്‍ ഒരുപാട് പേര്‍ സമൂഹത്തില്‍ ഉണ്ട്. നിങ്ങള്‍ക്ക് പറയാം. അത് പക്ഷെ നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ പ്രോപ്പര്‍ട്ടി ആണെന്ന് ഉറപ്പുള്ളവരെ മാത്രമായിരിക്കണം. ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശമായ അനുഭവം ഞാന്‍ അയാളെ മറ്റൊരു കേസില്‍ ഐഡന്റിഫൈ ചെയ്തപ്പോള്‍ ഒരു പോസ്റ്റ് രൂപത്തില്‍ എഴുതി പോസ്റ്റ് ചെയ്തു.

എനിക്കതിനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നിട്ടും, അന്നുമുതല്‍ ഉള്ള എല്ലാം ഭീഷണി രൂപത്തിലും തെറി വിളികളും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്,സൈബര്‍ ആക്രമണം. വളരെ മോശമായി തന്നെ ഇപ്പോഴുമുണ്ട്. യദു ഒക്കെ എത്ര ഭേദം. അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും. യദുവിനെതിരെ കേസ് കൊടുക്കാത്തത് എന്ത് എന്ന് ചോദിക്കുന്നവരോട്. കേസ് കൊടുക്കുമ്പോള്‍. തെറി വിളി നടത്തിവരെയും സ്ത്രീത്വത്തെ അപമാനിച്ച എല്ലാവര്‍ക്കുമെതിരെയെല്ലാം കൊടുക്കേണ്ടേ. പിന്നെ ഒരു വിഷയം ഉണ്ടായത് തുറന്നു പറയുന്നു. അന്ന് ഓറലി കംപ്ലെയ്ന്റ് ചെയ്ത എന്നെ ട്രിപ്പ് മുടങ്ങാതെ ഇരിക്കാന്‍. സമാധാനിപ്പിച്ചു വിടുന്നു. അയാളുടെ സംസാരത്തിന്റെ രീതി അത്രമേല്‍ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തില്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും അന്നത്തെ വിഷയം തുറന്നു പറഞ്ഞെന്നെ ഉള്ളൂ. ആയത് കൊണ്ട് അയാളുടെ സ്വഭാവം ഇങ്ങനെ ആണെന്ന് പുറത്തറിയണം എന്നുള്ളത് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. കേസ് കൊടുത്തു ആരെയും ഉപദ്രവിക്കണമെന്ന് ചിന്തിച്ചിട്ടേ ഇല്ല.

ഞാന്‍ ഏതു ചാനലില്‍ പോയി സംസാരിച്ചപ്പോഴും എന്ത് റിപ്പോര്‍ട്ട് കൊടുത്തപ്പോഴും എന്റെ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. മറ്റാരുടെയും വിഷയങ്ങള്‍ ഞാന്‍ സംസാരിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ യാതൊരു വ്യക്തതയുമില്ലെങ്കില്‍ പിന്നെ ഈ തെറി അഭിഷേകങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് വിചാരിക്കാം. കുറച്ചെങ്കിലും വാസ്തവമാണെന്ന് പുറത്ത് വന്നിട്ടും ‘ ഓര്‍മയില്ല,അറിയില്ല, അവര്‍ക്കിപ്പോ സിനിമയില്ലാത്തോണ്ട് കാശുണ്ടാക്കാന്‍ വേണ്ടി, ആ റൂട്ട് ഞാന്‍ പോകാറില്ല എന്നൊക്കെ പറഞ്ഞതെല്ലാം തള്ളി പോയിട്ടും. ഈ പറഞ്ഞവനെ താങ്ങുന്നവരോട് എന്ത് തെളിഞ്ഞു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പിന്നെ ആ വാലും താങ്ങികൊണ്ടു നമ്മളെ പറയാന്‍ പറ്റുന്നതൊക്കെ പറഞ്ഞു യൂട്യൂബ് ചാനലുകളില്‍ കെടന്നു കുരച്ചു കൊണ്ട് ചിലര്‍ വന്നിട്ടുണ്ട്. സംസ്‌കാരം ഇല്ലാതെ ഈ തെറിവിളി നടത്തുന്നവരുടെ എല്ലാ പിന്തുണയും ആ ഗ്യാപ്പില്‍ കിട്ടുമെന്നും വ്യൂസ് ഉണ്ടാക്കി അതും വിറ്റു ജീവിക്കാമെന്നു വിചാരിച്ചു നടക്കുന്ന ചില അലവലാതികള്‍. ഞാന്‍ പറഞ്ഞതും റിപ്പോര്‍ട്ട് ചെയ്തതും അവസാനിച്ചു ഞാന്‍ എന്റെ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോയി എന്നിട്ടും എന്റെ എല്ലാ പോസ്റ്റുകളുടെയും അടിയില്‍ വന്നു കിടന്ന് കുരക്കുന്നത് നിങ്ങളാണ്. മാനസികമായി ഒരുപാട് വൈകല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നാണ് അതിനര്‍ത്ഥം. മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത്. സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും. നിങ്ങളുടെ വൈകല്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍. നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീര്‍ക്കുകയും ചെയ്യാം. അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ ശരിയാണ് പക്ഷേ തെറി വിളിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും അഭിപ്രായങ്ങള്‍ അല്ല ഒഫന്‍സീവ് ആണെന്ന് മറക്കാതിരിക്കുക. ആരും ചെയ്തതും പറഞ്ഞതുമൊന്നും ഇല്ലാതാവുന്നില്ല. സ്ത്രീകള്‍ക്ക് വേണ്ടി ഒരു വലിയ സംവിധാനം തന്നെ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന നമുക്കുണ്ട്. എന്നിട്ടും ഇത്ര അശ്ലീല ഭാഷ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജനങ്ങള്‍. ലൈംഗിക വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ശ്വാസം മുട്ടി തുടങ്ങി എനിക്ക്. വല്ലാത്ത ദാരിദ്രം ഉള്ള ആളുകളാണ് ഇവിടെ. അവര്‍ക്ക് സ്വന്തം ഭാര്യയോ കാമുകിയോ സഹോദരിയോ അമ്മയോ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്ന് തിരക്കാന്‍ യാതൊരു സമയവുമില്ല. മറ്റു സ്ത്രീകളിലേക്ക് അവരുടെ വിഷയങ്ങളിലേക്ക് എത്തി നോക്കാനൊക്കെയാണ് സമയം. അതുകൊണ്ട്. എവിടെയോ ജീവിക്കുന്ന ഞാന്‍ നിങ്ങളുടെ ആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആര്‍ക്കും ഒരവകാശവുമില്ല. ഇനിയും ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ നിയമ നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചു കൊള്ളുന്നു. എന്ന് പറഞ്ഞിട്ടാണ് റോഷ്‌ന ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago