ഗോപിചന്ദ് സദയുടെ കവിളില്‍ നാവുകൊണ്ട് നക്കി ; സംവിധായകൻ ഭീഷണിപ്പെടുത്തി

ഒരു സമയത്ത് തെന്നിന്ത്യയിലെ മുൻനിര നായകൻമാരുടെയെല്ലാം ജോഡിയായി അഭിനയിച്ച നടിയായിരുന്ന സദ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സദ. ജയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ വമ്പൻ വിജയമായി മാറിയതോടെ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി അവര്‍ മാറി. വിക്രം നായകനായി അഭിനയിച്ച അന്യൻ എന്ന ചിത്രത്തില്‍ നായികയായി എത്തിയതും സദ ആയിരുന്നു. അന്യനിലെ നന്ദിനി എന്ന കഥാപാത്രം സദയുടെ എക്കാലത്തെയും മികച്ച റോളായിരുന്നു. അന്യന് ശേഷം സദയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായിരുന്നില്ല. അവസരങ്ങള്‍ കുറഞ്ഞതോടെ അവര്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായതു പോലെയായി. 2018ല്‍ പുറത്തിറങ്ങിയ ടോര്‍ച്ച്‌ ലൈറ്റാണ് അവസാന ചിത്രം. ഇത് ബോക്സോഫീസില്‍ പരാജയപ്പെടുകയും ചെയ്തു. പതിനെട്ടാമത്തെ വയസില്‍ അഭിനയ രംഗത്തെത്തിയ സദ 16 വര്‍ഷത്തോളം സിനിമയില്‍ തുടര്‍ന്നു. സിനിമയില്‍ പിടിച്ച്‌ നില്‍ക്കുക അവസരങ്ങള്‍ കണ്ടെത്തുക എന്നതെല്ലാം ഒരു നടിയെ സംബന്ധിച്ച്‌ ബാലി കേറാ മല പോലെയാണ്. അതുകൊണ്ട് തന്നെയാണ് നയൻതാര എന്ന നായികയുടെ വിജയം ഇന്ത്യൻ സിനിമയില്‍ ആഘോഷിക്കപ്പെടുന്നതും അവരെ ലേ‍ഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതും. സിനിമയില്‍ എത്തി കഴിഞ്ഞാല്‍ നായികമാരാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരാറുള്ളത്. പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് അങ്ങനെ ചെയ്തില്ലെങ്കില്‍ ആരും തന്നെ സിനിമയില്‍ ആ നടിയെ പിന്തുണയ്ക്കില്ലെന്നത് തന്നെയാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സിനിമാ ഫീല്‍ഡ് ഒരു മായിക ലോകമാണ്. ഇഷ്ടപ്പെടാത്ത രംഗങ്ങള്‍ ചെയ്യുന്നതു പോലുള്ള ബുദ്ധിമുട്ടുകള്‍ നിരവധി കടന്നാണ് പല നടിമാരും ഇന്ന് കാണുന്ന നിലയില്‍ സിനിമയില്‍ വളര്‍ന്ന് നില്‍ക്കുന്നത്.

അത്തരത്തില്‍‌ സദയ്ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കുണ്ടായ അത്തരമൊരു സംഭവത്തെക്കുറിച്ച്‌ നായിക സദ വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നത്. തനിക്ക് താല്‍പര്യമില്ലാത്ത കംഫര്‍‌ട്ട് അല്ലാത്തൊരു സീൻ ചെയ്യാൻ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തി എന്നാണ് സദ വെളിപ്പെടുത്തിയത്. നിരവധി താരങ്ങളെ വെച്ച്‌ സിനിമ ചെയ്തിട്ടുള്ള സംവിധായകനായ തേജയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സദ പറയുന്നത്. സദയുടെ ആദ്യത്തെ ഹിറ്റ് സിനിമ ജയത്തിന്റെ തിരക്കഥ തേജയുടെതായിരുന്നു. ജയം രവിയായിരുന്നു സിനിമയില്‍ നായകൻ. ചിത്രത്തിലെ ഒരു രംഗം ജീവിതത്തില്‍ മറക്കാനാവാത്ത കയ്പേറിയ ഓര്‍മ്മയായി അവശേഷിക്കുന്നുവെന്നാണ് സദ പറയുന്നത്. ചിത്രത്തിലെ ഒരു സീനില്‍ സദയുടെ കഥാപാത്രത്തിന് അടുത്തേക്ക് വില്ലൻ വേഷം ചെയ്യുന്ന ഗോപിചന്ദ് വരുന്നൊരു സീനുണ്ട്. ആ സീനിലാണ് തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ചില രംഗങ്ങള്‍ ചെയ്യേണ്ടി വന്നത് എന്നാണ് സദ പറയുന്നത്. സിനിമയിലെ ഒരു ഗോപിചന്ദ് എന്റെ കവിളില്‍ നാവുകൊണ്ട് നക്കുന്നുണ്ട്. ഞാൻ ഈ രംഗം ചെയ്യുന്നില്ലെന്ന് പലതവണ പറഞ്ഞിരുന്നു. വേണമെങ്കില്‍ എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കൂവെന്ന് വരെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.’എന്നാല്‍ സംവിധായകൻ തേജ അതൊന്നും ചെവിക്കൊണ്ടില്ല. ഈ സീൻ ചെയ്താല്‍ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്നായിരുന്നു സംവിധായകന്റെ മറുപടി. വില്ലൻ വേഷം ചെയ്യുന്ന ഗോപിചന്ദിനും ഈ സീൻ ചെയ്യാൻ താല്‍പര്യമില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ആ രംഗം ചെയ്യാൻ സമ്മതിച്ചത്. അതു മാത്രമല്ല. പത്തിലധികം തവണ ആ രംഗത്തിന് ശേഷം മുഖം കഴുകിയെന്നും ഒരുപാട് കഷ്ടപ്പെട്ടെന്നും, സദ പറഞ്ഞു. അപ്പോഴും ആ രംഗം ടിവിയില്‍ കണ്ടാല്‍ വിഷമം തോന്നുമെന്നും സദ കൂട്ടിച്ചേര്‍ത്തു. 39കാരിയായ സദ ഇപ്പോഴും അവിവാഹിതയാണ്. വിവാഹം കഴിക്കുന്നത് തന്നെ കുറച്ചു ദിവസം കഴിയുമ്പോള്‍ പിരിയാൻ വേണ്ടിയാണെന്നും അതില്‍ പോയി ചാടുന്നത് എന്തിനാണെന്നുമാണ് വിവാഹത്തെ കുറിച്ച്‌ ചോദിച്ചാല്‍ സദയുടെ മറുപടി.

Sreekumar R